ETV Bharat / state

സ്ഥലം മാറി പോകുന്ന ബിഷപ്പുമാര്‍ക്ക് യാത്രയയപ്പ് നല്‍കി - angamaly diocese

സിനഡ് തീരുമാനപ്രകാരം സ്ഥലം മാറിപോകുന്ന മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പ് ജേക്കബ് മനത്തോടം എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്

ബിഷപ്പുമാര്‍ക്ക് യാത്രയയപ്പ് നല്‍കി
author img

By

Published : Nov 7, 2019, 11:23 PM IST

Updated : Nov 8, 2019, 1:34 AM IST

എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നും സിനഡ് തീരുമാന പ്രകാരം സ്ഥലം മാറ്റിയ ബിഷപ്പുമാർക്ക് യാത്രയയപ്പ് നൽകി. മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പ് ജേക്കബ് മനത്തോടം എന്നിവരാണ് സ്ഥലം മാറിപോകുന്ന ബിഷപ്പുമാര്‍.
അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിനെ തുടർന്ന് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ആൽമായരോടൊപ്പം ചേർന്നു പ്രവർത്തിച്ചുവെന്ന കാരണത്താലാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാൻ സ്ഥാനത്ത് നിന്ന് മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ രണ്ട് വ്യത്യസ്ഥ അതിരൂപതകളിലേക്ക് മാറ്റിയത്.

സ്ഥലം മാറി പോകുന്ന ബിഷപ്പുമാര്‍ക്ക് യാത്രയയപ്പ് നല്‍കി

വിവാദ ഭൂമി ഇടപാടിന്‍റെ പശ്ചാത്തലത്തിൽ കർദിനാൾ ആലഞ്ചേരിയെ അതിരൂപതയുടെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റിയതിനെ തുടർന്നാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ചുമതല നൽകിയത്. ഒരു വർഷം പൂർത്തിയായതോടെ പുതിയ അഡ്മിനിസ്റ്റേറ്റർ ആർച്ച് ബിഷപ്പിനെ വത്തിക്കാൻ നിയമിച്ചതോടെയാണ് ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപതയിലേക്ക് തന്നെ മടങ്ങിയത്.
എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിൽ നടന്ന കൃതജ്ഞതാബലിയിൽ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് മുഖ്യകാര്‍മികനായി. പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസകള്‍ നേര്‍ന്നു.

Intro:Body:എറണാകുളം-അങ്കമാലി അതിരൂപതയില്‍നിന്നും സിനഡ് തീരുമാന പ്രകാരം സ്ഥലം മാറ്റിയ ബിഷപ്പുമാർക്ക് യാത്രയയപ്പ് നൽകി. അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിനെ തുടർന്ന്,കർദിനാൾ ജോർജ്ജ് ആലഞ്ചേരി ക്കെതിരെ ആൽമായരോടൊപ്പം ചേർന്നു പ്രവർത്തിച്ചുവെന്ന കാരണത്താലാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാൻ സ്ഥാനത്ത് നിന്ന് മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ രണ്ട് വ്യത്യസ്ഥ അതിരൂപതകളിലേക്ക് മാറ്റിയത്. വിവാദ ഭൂമി ഇടപാടിന്റെ പശ്ചാത്തലത്തിൽ കർദിനാൾ ആലഞ്ചേരിയെ അതിരൂപതയുടെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റിയതിനെ തുടർന്നാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ചുമതല നൽകിയത്. ഒരു വർഷം പൂർത്തിയായതോടെ പുതിയ അഡ്മിനിസ്റ്റേറ്റർ ആർച്ച് ബിഷപ്പിനെ വത്തിക്കാൻ നിയമിച്ചതോടെയാണ് ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപതയിലേക്ക് തന്നെ മടങ്ങിയത്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിൽ നടന്ന കൃതജ്ഞതാബലിയിൽ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് മുഖ്യകാര്‍മികനായി. അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ വചനസന്ദേശം നല്‍കി. അതിരൂപതയെ ആത്മാര്‍ഥമായി സ്‌നേഹിച്ച മൂന്നു മെത്രാന്മാരാണു ദൈവനിയോഗ പ്രകാരം പുതിയ സേവന മേഖലകളിലേക്കു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസകള്‍ നേര്‍ന്നു. യാത്രയയപ്പ് സമ്മേളനത്തിലും തനിക്ക് അനഭിമിതരായ മൂന്ന് മെത്രാന്മാർക്കും ഒളിയമ്പുകൾ എയ്തായിരുന്നു കർദിനാൾ ആലഞ്ചേരിയുടെ പ്രസംഗം. എറണാകുളം അങ്കമാലി അതിരൂപതയിൽ നിന്നും ലഭിക്കുന്ന സംരക്ഷണം മറ്റുരൂപതകളിൽ നിന്ന് ലഭിക്കില്ലന്നും കർദിനാൾ മെത്രന്മാരെയും ഓർമിപ്പിച്ചു. അതേസമയം മൂന്നു മെത്രാന്മാരും മാതൃകാപരമായ സേവനങ്ങളിലൂടെ അതിരൂപതയെ വളര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. മൂന്നു മെത്രാന്മാര്‍ക്കു മേജര്‍ ആര്‍ച്ച്ബിഷപ്പും മെത്രാപ്പോലീത്തന്‍ വികാരിയും ചേര്‍ന്ന് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെ ജീവനക്കാര്‍ ആശംസാഗാനം ആലപിച്ചു.
അതിരൂപതയിലെ വൈദികര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കൈക്കാരന്മാര്‍, വൈസ് ചെയര്‍മാന്മാര്‍, സണ്‍ഡേ സ്‌കൂള്‍ പ്രധാനധ്യാപകര്‍, സന്യസ്ത സമൂഹങ്ങളിലെ സുപ്പീരിയര്‍മാര്‍, സംഘടനകളുടെ അതിരൂപത പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു വർഷം അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്ത മാര്‍ ജേക്കബ് മനത്തോടത്ത്, പാലക്കാട് രൂപത മെത്രാനായി തുടരുകയാണ്.
17 വര്‍ഷം അതിരൂപതയില്‍ സഹായമെത്രാനായി സേവനം ചെയ്ത ശേഷമാണു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മാണ്ഡ്യ രൂപത മെത്രാനായി ചുമതലയേറ്റത്.
അതിരൂപതയുടെ സഹായമെത്രാനായി ആറു വർഷം സേവനം ചെയ്ത ശേഷമാണ് ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് രൂപതയുടെ പ്രഥമ സഹായമെത്രാനായി ചുമതലയേറ്റെടുക്കുന്നത്.

Etv Bharat
Kochi
Conclusion:
Last Updated : Nov 8, 2019, 1:34 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.