ETV Bharat / state

Lottery Fraud Case| ലോട്ടറി തട്ടിപ്പ് കേസ്; 'സാന്‍റിയാഗോ ത്രിതല സംവിധാനം മറികടന്നു', ഇഡി നടപടിക്കെതിരെയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി - kerala news updates

ലോട്ടറി തട്ടിപ്പ് കേസിലെ ഇഡി നടപടി ചോദ്യം ചെയ്‌തുള്ള സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ഹര്‍ജി തള്ളി. പിഎംഎൽഎ അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റിയെ സമീപിക്കാന്‍ നിര്‍ദേശം. സാന്‍റിയാഗോയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത് 2016 മുതൽ 2023 വരെയുള്ള കാലയളവില്‍.

സാന്‍റിയാഗോ  Lottery Fraud Case  ലോട്ടറി തട്ടിപ്പ് കേസ്  സാന്‍റിയാഗോ ത്രിതല സംവിധാനം മറികടന്നു  ഇഡി നടപടിക്കെതിരെയുള്ള ഹര്‍ജി  ഹൈക്കോടതി  Santiago Martin Petition dismissed  Lottery fraud case  ലോട്ടറി നികുതി വെട്ടിപ്പിലെ കള്ളപ്പണ ഇടപാട്  സാന്‍റിയാഗോ മാർട്ടിന് തിരിച്ചടി  kerala news updates  latest news in kerala
സാന്‍റിയാഗോ ത്രിതല സംവിധാനം മറികടന്നു
author img

By

Published : Aug 8, 2023, 3:52 PM IST

എറണാകുളം: ലോട്ടറി നികുതി വെട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ വ്യവസായി സാന്‍റിയാഗോ മാർട്ടിന് തിരിച്ചടി. സ്വത്ത് കണ്ട് കെട്ടിയ ഇഡി നടപടി ചോദ്യം ചെയ്‌തുള്ള ഹർജി ഹൈക്കോടതി തള്ളി. ഹര്‍ജി സമര്‍പ്പിച്ച സാന്‍റിയാഗോ ത്രിതല സംവിധാനം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഹർജിക്കാരനോട് പിഎംഎൽഎ അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റിക്ക് മുൻപിൽ ഹാജരായി വിശദീകരണം നൽകാനും കോടതി നിർദേശിച്ചു.

കള്ളപ്പണം തടയൽ നിയമ പ്രകാരമുള്ള നടപടി ചോദ്യം ചെയ്യാൻ അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റി, ട്രൈബ്യൂണൽ അടക്കം ത്രിതല സംവിധാനമുണ്ടെന്നും ഇത് മറികടന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതെന്നുമുള്ള ഇ.ഡി വാദം കണക്കിലെടുത്താണ് നടപടി. 910 കോടിയുടെ സ്വത്ത് കണ്ട് കെട്ടിയ ഇഡി നടപടി ചോദ്യം ചെയ്‌താണ് സാന്‍റിയാഗോ കോടതിയെ സമീപിച്ചത്.

ഹര്‍ജിയിലെ ആവശ്യവും കോടതി നിരീക്ഷണവും: കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് സ്വത്ത് മരവിപ്പിച്ചതിന്‍റെ രേഖകള്‍ ഹൈക്കോടതി പരിശോധിക്കണമെന്നും സാന്‍റിയാഗോ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇഡിയുടെ നടപടികള്‍ അധികാര പരിധി മറികടന്നുള്ളതാണെന്നും ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ സാന്‍റിയാഗോയുടെ ഈ വാദവും സിംഗിള്‍ ബെഞ്ച് തള്ളി. മാത്രമല്ല കേസില്‍ സാന്‍റിയാഗോ നേരിട്ട് കോടതിയെ സമീപിച്ച നടപടി ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു.

വിൽക്കാത്ത ലോട്ടറി ടിക്കറ്റുകൾ വിറ്റുവെന്ന് ചൂണ്ടികാട്ടി നികുതി വെട്ടിപ്പ് നടത്തി കോടികളുടെ ക്രമക്കേട് സാന്‍റിയാഗോ മാർട്ടിൻ നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. രാജ്യ വ്യാപകമായി 2016 മുതൽ 2023 വരെയുള്ള കാലയളവിലാണ് സാന്‍റിയാഗോയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. രാജ്യത്തെ വിവിധ കേസുകളിൽ ഇഡി കൊച്ചി യൂണിറ്റാണ് കണ്ടുകെട്ടല്‍ നടപടി ആരംഭിച്ചത്. ഈ പശ്ചാത്തലത്തിലായിരുന്നു സാന്‍റിയാഗോ മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചത്.

ലോട്ടറി വില്‍പ്പനയുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. കേസുമായി ബന്ധപ്പെട്ട് 450 കോടിയില്‍ അധികം വരുന്ന സ്വത്തുക്കള്‍ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു. സാന്‍റിയാഗോക്കെതിരെ സിബിഐ നടത്തിയ അന്വേഷണത്തിലാണ് ലോട്ടറിയുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നുവെന്ന് കണ്ടെത്തിയത്.

ഇതിന് പിന്നാലെയാണ് മാര്‍ട്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചത്. അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണ നിരോധന നിയമം എന്നിവ പ്രകാരമാണ് ഇഡി അന്വേഷണം. ലോട്ടറി വില്‍പ്പനയില്‍ ക്രമക്കേടുകള്‍ നടത്തി സിക്കിം സര്‍ക്കാറിന് 910 കോടി രൂപയുടെ നഷ്‌ടമാണ് സാന്‍റിയാഗോ വരുത്തിയത്. വില്‍പ്പന നടക്കാത്ത ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിലും വെട്ടിപ്പുകള്‍ നടത്തിയതായാണ് ആരോപണം.

കേസ് അന്വേഷണവും സ്വത്ത് കണ്ടുകെട്ടലും: ചെന്നൈയിലെ സാന്‍റിയാഗോ മാര്‍ട്ടിന്‍റെ താമസ സ്ഥലം, കോയമ്പത്തൂരിലുള്ള മാര്‍ട്ടിന്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഓഫിസുകള്‍, ലോട്ടറി ഡിസ്‌ട്രിബ്യൂട്ടറായ ഫ്യൂച്ചര്‍ ഗെയിമിങ് സെല്യൂഷന്‍സിന്‍റെ ഓഫിസ്, ചെന്നൈയിലെ ബിനാമി ഇടപാടിലെ വീടുകള്‍, ഓഫിസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്.

also read: ലോട്ടറി വ്യവസായത്തിന്‍റെ മറവില്‍ കള്ളപ്പണ ഇടപാട്; സാന്‍റിയാഗോ മാര്‍ട്ടിനെ ഇഡി ചോദ്യം ചെയ്യുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.