ETV Bharat / state

ആരോപണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സക്കീർ ഹുസൈൻ

പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് "ഒരു വിവരാവകാശ ഗുണ്ട"യാണെന്നും അയാൾക്കെതിരെയുള്ള പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും സക്കീര്‍ ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു

author img

By

Published : Jun 16, 2020, 3:04 PM IST

sakkir hussain about cpm  സക്കീർ ഹുസൈൻ സിപിഎം  പ്രളയഫണ്ട് സക്കീർ ഹുസൈൻ  sakkir hussain latest news
സക്കീർ ഹുസൈൻ

എറണാകുളം: കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതായി പാർട്ടി അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സക്കീർ ഹുസൈൻ. നിലവിൽ ഏരിയ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണ കമ്മിഷന്‍റെ കണ്ടെത്തലുകളെ കുറിച്ച് പറയേണ്ടത് ജില്ലാ സെക്രട്ടറിയാണ്. അതിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ല. സ്വത്ത് സംബന്ധിച്ച് പാർട്ടി പരിശോധിക്കും. കുറ്റക്കാരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സിപിഎം. തന്‍റെ പേരിൽ ഭൂമിയോ വാഹനങ്ങളോ ഇല്ലെന്നും സക്കീർ ഹുസൈൻ വ്യക്തമാക്കി.

ഏരിയ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണെന്ന് സക്കീർ ഹുസൈൻ

പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് "ഒരു വിവരാവകാശ ഗുണ്ട"യാണെന്നും അയാൾക്കെതിരെ കൊടുത്ത പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കളമശേരിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.