ETV Bharat / state

ശബരിമലയിലെ തിരക്ക്, എഡിജിപി നാളെ നേരിട്ട് ഹൈക്കോടതിയിൽ ഹാജരാകണം: അഭിഭാഷക സംഘത്തിന്‍റെ കാര്യത്തിലും തീരുമാനം - ശബരിമലയിലെ അനിയന്ത്രിത തിരക്ക്

High court on Sabarimala pilgrimage: ശബരിമലയിൽ വിശ്രമസ്ഥലങ്ങളിലും ക്യൂ കോംപ്ലക്‌സിലും ശുചീകരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. വിശ്രമസ്ഥലങ്ങളിൽ തിരക്ക് വർധിച്ചാൽ ശുചിമുറികളും സംവിധാനങ്ങളും ആവശ്യാനുസരണം ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ശബരിമലയുടെ സുരക്ഷ ചുമതലയുള്ള എഡിജിപി നാളെ നേരിട്ട് ഹൈക്കോടതിയിൽ ഹാജരായി തിരക്ക് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കും.

sabarimala  Sabarimala congestion  Sabarimala pilgrimage  Sabarimala pilgrims  ശബരിമല  ഹൈക്കോടതി ശബരിമല  ശബരിമല തീർഥാടനം  ശബരിമല തിരക്ക്  ശബരിമല തീർഥാടകർ  ശബരിമലയിൽ ശുചീകരണം ഉറപ്പാക്കണമെന്ന് കോടതി  High court about Sabarimala congestion  High court on Sabarimala pilgrimage  High court Sabarimala pilgrims  ശബരിമലയിലെ അനിയന്ത്രിത തിരക്ക്  ശബരിമല അഭിഭാഷക സംഘം
High court about Sabarimala congestion
author img

By ETV Bharat Kerala Team

Published : Dec 11, 2023, 3:47 PM IST

എറണാകുളം: ശബരിമലയിൽ വിശ്രമസ്ഥലങ്ങളിലും ക്യൂ കോംപ്ലക്‌സിലും ശുചീകരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം (High court on Sabarimala pilgrimage). തിരക്ക് വർധിച്ചാൽ വിശ്രമസ്ഥലങ്ങളിൽ അതിനനുസരിച്ച് ശുചിമുറി സംവിധാനങ്ങളും എലവുങ്കലിൽ ഭക്ഷണമടക്കമുള്ളവ കൃത്യമായി ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. ക്യൂ കോംപ്ലക്‌സിലും വിശ്രമ കേന്ദ്രങ്ങളിലും കുടിവെള്ളമോ വൈദ്യസഹായ സംവിധാനങ്ങളോ ഇല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല ദർശനത്തിന് പോയ രണ്ട് അഭിഭാഷകർ കോടതിയെ നേരിട്ടറിയിച്ചിരുന്നു.

ശബരിമലയിലേക്ക് അഭിഭാഷക സംഘത്തെ അയയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതി ഇന്നെടുത്തില്ലെങ്കിലും വിഷയം പരിഗണനയിലാണെന്ന് വാക്കാൽ വ്യക്തമാക്കി. ക്യൂ കോംപ്ലക്‌സ്, വിശ്രമ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് പരിശോധന നടത്തുക, ലഭ്യമായ സൗകര്യങ്ങൾ, ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ വിലയിരുത്താനുമായി അഭിഭാഷക സംഘത്തെ ചുമതലപ്പെടുത്താനായിരുന്നു ഹൈക്കോടതി ആലോചിച്ചതെങ്കിലും, ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടില്ല.

ശബരിമലയുടെ സുരക്ഷ ചുമതലയുള്ള എഡിജിപി നാളെ നേരിട്ട് ഹാജരായി ലൈവ് ദൃശ്യങ്ങൾ ഉൾപ്പെടെ നിലവിലെ തിരക്ക് സംബന്ധിച്ച കാര്യങ്ങളിൽ വിശദീകരണം നൽകും. കഴിഞ്ഞ വർഷം ഇതുപോലെ ദർശനത്തിന് കൂടുതൽ സമയം കാത്തു നിൽക്കേണ്ടി വന്നിട്ടില്ല. സ്പോട്ട് ബുക്കിങ്, വെർച്വൽ ക്യൂ വഴിയല്ലാതെ അയ്യായിരം മുതൽ പതിനായിരം വരെ ഭക്തർ ദർശനം നടത്തുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ, ഇതിന് കാരണമായ അനധികൃത പാതകൾ കണ്ടെത്തി അവ അടച്ചെന്ന് വനം വകുപ്പും പൊലീസും കോടതിയെ അറിയിച്ചു. തിരക്ക് നിയന്ത്രണ വിധേയമാണെന്ന് സർക്കാരും ദർശന സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചതായി ദേവസ്വം ബോർഡും കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭക്തർക്ക് സൗകര്യപ്രദമായ ദർശനം ഒരുക്കണമെന്ന് ആവർത്തിച്ച ഹൈക്കോടതി വിഷയം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും പരിഗണിക്കാനായി മാറ്റി.

Also read: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാൻ ഡൈനാമിക് ക്യൂ സംവിധാനം, ആരോഗ്യത്തില്‍ ശ്രദ്ധവേണമെന്ന് മെഡിക്കല്‍ ഓഫീസർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.