എറണാകുളം: റോഡരികിൽ നിർത്തിയിട്ടിരുന്ന തടി കയറ്റിയ ലോറിയിൽ ബൈക്ക് ഇടിച്ചു സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ ബുധനാഴ്‌ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ബൈക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
ലോറിയിൽ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
സി.പി. ഐ പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത്, വളയൻചിറങ്ങര പി.വി പ്രിന്‍റേഴ്‌സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരണപ്പെട്ടത്.