ETV Bharat / state

മാനസ വധം ; മൃതദേഹം കളമശേരിയിലെത്തിച്ച് പോസ്‌റ്റ് മോർട്ടം നടത്തും

പൊലീസ് സർജന്‍റെ നേതൃത്വത്തിലായിരിക്കും പോസ്‌റ്റ് മോർട്ടം.

Rakhil Manasa murder  medical student murder  കോതമംഗലം കൊലപാതകം  മാനസ കൊലപാതകം
മാനസ വധം
author img

By

Published : Jul 31, 2021, 11:39 AM IST

എറണാകുളം : കോതമംഗലം നെല്ലിക്കുഴിയിൽ മെഡിക്കല്‍ വിദ്യാർഥിനി വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. പൊലീസും ഫോറൻസിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി കളമശേരി മെഡിക്കള്‍ കോളജിലേക്ക് മാറ്റി. പൊലീസ് സർജന്‍റെ നേതൃത്വത്തിലായിരിക്കും പോസ്‌റ്റ് മോർട്ടം.

ഇന്ദിരാഗാന്ധി ഡെന്‍റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയായ മാനസയാണ് (24) കൊല്ലപ്പെട്ടത്. ഇവർ കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനിയാണ്. കണ്ണൂർ സ്വദേശി രഖിലാണ് മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

പോസ്റ്റ് മോർട്ടം കളമശേരി മെഡിക്കല്‍ കോളജില്‍

ഡെന്‍റൽ കോളജിന് സമീപം മാനസ താമസിച്ചിരുന്ന വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് രാഖിൽ വെടിവെച്ചത്. സുഹൃത്തുക്കളോടൊപ്പം താമസസ്ഥലത്ത് ഇരിക്കുകയായിരുന്ന മാനസയെ തൊട്ടടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊല നടത്തിയത്. ഉടൻ തന്നെ രാഖിനും സ്വയം നിറയൊഴിക്കുകകയായിരുന്നു.

കൊലപാതകത്തിന് കാരണം പ്രണയത്തില്‍ നിന്ന് പിന്മാറിയതെന്ന് പൊലീസ്

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നതാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍ പിന്നീട് രഖിലിന് ജോലി ഇല്ലാതായതിനാല്‍ മാനസ പിന്മാറി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.

കോതമംഗലത്ത് താമസിച്ചിരുന്നെങ്കിലും പ്രദേശവാസികളുമായി രഖിലിന് ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട് കഴിയുന്ന പ്രകൃതമായിരുന്നു രഖിലിന്‍റേത്. നെല്ലിക്കുഴിയിലാണ് രഖില്‍ താമസിച്ചിരുന്നതെന്ന് ബന്ധുക്കൾക്ക് പോലും അറിയില്ലായിരുന്നു.

also read: പരിചയം ഇൻസ്റ്റഗ്രാമിലൂടെ, ശല്യമായതോടെ പൊലീസില്‍ പരാതി; കൊലയ്ക്ക് പിന്നില്‍ വൈരാഗ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.