ETV Bharat / state

Raj B Shetty's Movie Toby : ടോബിയില്‍ ഹരിചരണ്‍ ആലപിച്ച 'തെന്നലെ' ലിറിക്കല്‍ വീഡിയോ പുറത്ത് ; ചിത്രം 22 ന് തിയേറ്ററുകളില്‍

author img

By ETV Bharat Kerala Team

Published : Sep 20, 2023, 10:59 PM IST

Raj B Shetty's Movie Toby: ടോബിയിലെ 'തെന്നലെ' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ റിലീസായി.സിനിമയ്‌ക്കായി ഹരിചരണാണ് ഗാനം ആലപിച്ചത്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം 22ന് എത്തും.

Etv Bharat
Etv Bharat

എറണാകുളം : മലയാളിയായ ബാസില്‍ എ എല്‍ ചാലക്കല്‍ സംവിധാനം ചെയ്‌ത ചിത്രം ടോബിയിലെ 'തെന്നലെ' (Toby Lyrical Video Release) എന്ന ഗാനത്തിന്‍റെ ഒഫീഷ്യല്‍ ലിറിക്കല്‍ വീഡിയോ റിലീസായി. വിനായക്‌ ശശികുമാര്‍ രചിച്ച ഗാനത്തിന് മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഹരിചരണാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി (Raj B Shetty Movie Toby) തിരക്കഥ എഴുതിയ ചിത്രത്തില്‍ ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്‌ണ ദേശ്‌പാണ്ഡെ എന്നിവരാണ് കഥാപാത്രങ്ങളാകുന്നത്. ലൈറ്റർ ബുദ്ധ ഫിലിംസ്-അഗസ്ത്യ ഫിലിംസ്-കോഫി ഗാംഗ് ബാനറിലാണ് ചിത്രം ഒരുങ്ങിയത് (Raj B Shetty's Movie Toby).

വാണിജ്യപരമായി വിജയിച്ച 'ഗരുഡ ഗമന വൃഷഭ വാഹന' എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി. രവി റായ് കലസ, ലൈറ്റർ ബുദ്ധ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്‌ണ അർവാങ്കർ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തിലെ ഛായാഗ്രഹണവും എഡിറ്റിങ്ങും പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയും നിർവഹിക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്ത്, മേക്കപ്പ് റോണക്‌സ് സേവിയർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, 5.1 മിക്‌സ് അരവിന്ദ് മേനോൻ, ആക്ഷൻ രാജശേഖരൻ, അർജുൻ രാജ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ഷാമിൽ ബങേര. മലയാളത്തിന്‍റെ ഡബ്ബിങ് കോ-ഓർഡിനേറ്റർ സതീഷ് മുതുകുളമാണ്. പിആർഒ പ്രതീഷ് ശേഖർ.

ആവേശ തിരയിളക്കിയ ടോബി ട്രെയിലര്‍: രാജ്‌ ബി ഷെട്ടിയുടെ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കായി സെപ്‌റ്റംബര്‍ 16നാണ് ടോബിയുടെ ട്രെയിലര്‍ പുറത്ത് വന്നത്. മലയാളം സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പ്രേക്ഷകര്‍ക്കായി പങ്കിട്ടത്. ചിത്രത്തിനായി കാത്തിരുന്നവരെ ഏറെ ആകാംക്ഷയിലാക്കുന്നതാണ് ടോബിയുടെ (Malayalam Movie Toby) ട്രെയിലര്‍ രംഗങ്ങള്‍.

ജീവിതത്തിലെ സങ്കീര്‍ണ നിമിഷങ്ങളെല്ലാം കോര്‍ത്തിണക്കി അതില്‍ പ്രണയവും പ്രതികാരവുമെല്ലാം ചാലിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടികെ ദയാനന്ദിന്‍റെ കഥയെ ആസ്‌പദമാക്കി തയ്യാറാക്കിയ ടോബി ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ആരാധക മനസില്‍ നിഗൂഢതകള്‍ നിറയ്ക്കു‌ന്നത് കൂടിയായിരുന്നു ചിത്രത്തിന്‍റെ ട്രെയിലര്‍. പ്രണയവും ദുഃഖവും സന്തോഷവുമെല്ലാം ഇഴചേര്‍ന്നുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍ പ്രേക്ഷക ലോകം.

രാജ്‌ ബി ഷെട്ടിയുടെ മികച്ച പ്രകടനം തന്നെയാകും ടോബി സമ്മാനിക്കുകയെന്നതാണ് ട്രെയിലറിലൂടെ പുറത്ത് വിട്ട രംഗങ്ങളിലെ സൂചന. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്‌റ്റംബര്‍ 22 ന് തിയേറ്ററുകളിലെത്തും (Raj B Shetty Movie Toby Release). നടന്‍ ദുൽഖർ സൽമാന്‍റെ (Malayalam Film Star Dulqar Salman) വേഫാറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുക.

also read: Toby trailer| ഞെട്ടിക്കാൻ രാജ് ബി ഷെട്ടി വീണ്ടും; 'ടോബി'യുടെ തകർപ്പൻ ട്രെയിലർ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.