ETV Bharat / state

സാബു ജേക്കബിനെതിരായ ശ്രീനിജന്‍ എംഎല്‍എയുടെ പരാതി : മൊഴിയെടുക്കാന്‍ പൊലീസ്

author img

By

Published : Dec 12, 2022, 12:07 PM IST

Updated : Dec 12, 2022, 1:39 PM IST

ഇക്കഴിഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തന്നെ മുറിക്കുള്ളിൽ പൂട്ടിയിടണമെന്ന തരത്തിൽ സാബു ജേക്കബ് പരസ്യ പ്രസ്‌താവന നടത്തിയതായും മണ്ഡലത്തിൽ നടക്കുന്ന പൊതുപരിപാടികളിൽ തന്നോടൊപ്പം വേദി പങ്കിടുന്നതില്‍ നിന്ന് ട്വന്‍റി 20 ജനപ്രതിനിധികളെ വിലക്കിയതായും പി വി ശ്രീനിജന്‍ എംഎല്‍എ പരാതിയില്‍ പറയുന്നു

PV Srinijan MLA and Sabu Jacob Issue  PV Srinijan MLA complained against Sabu Jacob  PV Srinijan MLA  Sabu Jacob  സാബു ജേക്കബിനെതിരെ ശ്രീനിജന്‍ എംഎല്‍എയുടെ പരാതി  പി വി ശ്രീനിജന്‍ എംഎല്‍എ  പുത്തൻകുരിശ് ഡിവൈഎസ്‌പി  സാബു എം ജേക്കബ്  ട്വന്‍റി 20
ശ്രീനിജന്‍ എംഎല്‍എയുടെ പരാതി

എറണാകുളം : സാബു ജേക്കബിനെതിരായ പി വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. പരാതിക്കാരനായ പി വി ശ്രീനിജൻ എംഎൽഎയുടെ ഓഫിസിൽ വച്ചാണ് മൊഴിയെടുക്കുക. തുടർന്നായിരിക്കും പ്രതികളായ സാബു എം ജേക്കബ് ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുക.

പുത്തൻകുരിശ് ഡിവൈഎസ്‌പിക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. എംഎൽഎയുടെ പരാതിയിൽ പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. പരാതി നിലനിൽക്കുമെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് സാബു ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തത്.

ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീന ദീപക് ആണ് കേസിലെ രണ്ടാം പ്രതി. കുന്നത്തുനാട് സംവരണ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സാബു എം ജേക്കബ് നിരന്തരം തന്നെ സമൂഹത്തിൽ ഒറ്റപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചുവരികയാണെന്ന് എംഎൽഎ പരാതിയിൽ ആരോപിച്ചിരുന്നു.

ഇത്ര നാള്‍ ക്ഷമിച്ചു : ഇക്കഴിഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തന്നെ മുറിക്കുള്ളിൽ പൂട്ടിയിടണമെന്ന തരത്തിൽ സാബു എം ജേക്കബ് പരസ്യ പ്രസ്‌താവന നടത്തുകയുണ്ടായി. മണ്ഡലത്തിൽ നടക്കുന്ന പൊതുപരിപാടികളിൽ തന്നോടൊപ്പം വേദി പങ്കിടുന്നതിൽ നിന്ന് ട്വന്‍റി-20 പാർട്ടിയുടെ പഞ്ചായത്ത് അംഗങ്ങളെയും മറ്റുള്ളവരെയും വിലക്കിക്കൊണ്ട് അദ്ദേഹം പ്രസ്‌താവന പുറപ്പെടുവിച്ചു. മറ്റുള്ളവരുടെ മനസിൽ തന്നെക്കുറിച്ച് വൈരാഗ്യവും വെറുപ്പും ഉളവാക്കുന്ന തരത്തിൽ പരസ്യമായും അല്ലാതെയും സാബു എം ജേക്കബ് പ്രവർത്തിച്ചുവരികയാണ്. എന്നാല്‍ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി നാളിതുവരെ അവഗണനയും ഒറ്റപ്പെടുത്തലുകളും സഹിച്ച് ക്ഷമിച്ച് താന്‍ പ്രവർത്തിച്ച് വരികയായിരുന്നു.

സാബു എം ജേക്കബ്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡീന ദീപക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രസന്ന പ്രദീപ്, ഐക്കരനാട് പഞ്ചായത്ത് മെമ്പർമാരായ സത്യപ്രകാശ് എ, ജീൽ മാവേലിൽ, രജനി പി ടി എന്നിവരുടെ നേതൃത്വത്തിൽ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും എംഎല്‍എ ആരോപിക്കുന്നു. പട്ടികജാതിക്കാരനായ തന്നെ സാമൂഹ്യപരമായി ഒറ്റപ്പെടുത്തണമെന്നും മാനസികമായി തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടുകൂടി ഉണ്ടാക്കിയ പദ്ധതി പ്രകാരം ഐക്കരനാട് പഞ്ചായത്ത് മെമ്പർമാരായ സത്യപ്രകാശ് എ, ജീൽ മാവേലിൽ, രജനി പി ടി എന്നിവരും കണ്ടാല്‍ തിരിച്ചറിയാവുന്ന ഏതാനും ചിലരും പൊതുജനങ്ങളുടെ മുന്നിൽ വച്ച് വേദി വിട്ട് ഇറങ്ങി സദസിൽ ഇരുന്ന് പരിപാടികൾ വീക്ഷിച്ചു.

നേരത്തെ നിശ്ചയിച്ച പ്രകാരം ചടങ്ങിൽ അധ്യക്ഷ പദവി വഹിക്കേണ്ട പഞ്ചായത്ത് പ്രസിഡന്‍റ് ഡീന ദീപക്കിന്‍റെ അസാന്നിധ്യത്തിൽ പരിപാടിയുടെ അധ്യക്ഷ സ്ഥാനം ഐക്കരനാട് ബാങ്ക് പ്രസിഡന്‍റിനെ ഏല്‍പിക്കുകയുമാണ് ഉണ്ടായത്. താൻ വേദി വിട്ട് ഇറങ്ങിയതിന് ശേഷം പഞ്ചായത്ത് സമിതി അംഗങ്ങൾ തിരിച്ച് വേദിയിൽ പ്രവേശിച്ചതായാണ് മനസിലാക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തികൾ തീർത്തും നിയമവിരുദ്ധവും ജാതി വിവേചനവും ആണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടുന്നു.

വിളിക്കാചാരം ഉണ്ണുന്നവൻ : അവിടെ കൂടിയിരുന്ന കർഷകർ അടക്കമുള്ള പൊതുജനങ്ങളുടെ മുന്നിൽ വച്ച് തന്നെ ഇകഴ്ത്തി കാണിക്കാനും മാനസികമായി സമ്മർദത്തിലാക്കാനുമാണ് അവര്‍ ശ്രമിച്ചത്. അപമാനിതനായിട്ടാണ് ആ വേദി വിട്ട് താൻ ഇറങ്ങിയത്. സാബു എം ജേക്കബിന്‍റെ നിർദേശപ്രകാരം നടത്തിയ ബഹിഷ്‌കരണം വ്യാപകമായ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റുകയും നിരവധി ആളുകൾ ഇത് അറിയാൻ ഇടയാവുകയും ചെയ്തത് എനിക്ക് അപമാനവും അപഖ്യാതിയും കടുത്ത മാനസിക വിഷമവും ജാതിവിവേചനവും ഉണ്ടാക്കിയ സംഭവമാണ്.

സാബു എം ജേക്കബും മറ്റ് കൂട്ടാളികളും കൂടി നിരന്തരമായി തന്നെ അപമാനിക്കുന്ന പ്രസ്‌താവനകൾ നടത്തിവരികയാണ്. തന്നെ ഒരു ശത്രുവായിട്ടാണ് ഇവര്‍ കാണുന്നത്. കുന്നത്തുനാട് മണ്ഡലത്തിലെ പരിപാടികളില്‍ വിളിക്കാത്ത സദ്യ ഉണ്ണാൻ എത്തുന്ന ആളാണെന്നതരത്തിൽ 'വിളിക്കാചാരം ഉണ്ണുന്നവൻ' എന്നുപറഞ്ഞ് ജാതീയമായി പരിഹസിച്ച് അപമാനിക്കാൻ ശ്രമിച്ചിട്ടുള്ളതുമാണെന്ന് പരാതിയിൽ പറയുന്നു. 1989-ലെ പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എംഎല്‍എയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്.

Last Updated : Dec 12, 2022, 1:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.