ETV Bharat / state

Rented tyres in private buses | 'വാടക ടയർ ഉപയോഗിച്ച് ബസ് സർവീസ്' ; വെളിപ്പെടുത്തലുമായി ഡ്രൈവർ, ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

author img

By

Published : Jun 15, 2023, 2:41 PM IST

കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ 95% സ്വകാര്യ ബസുകളും ഉപയോഗിക്കുന്നത് വാടക ടയറാണെന്ന് സ്വകാര്യ ബസ് ജീവനക്കാരന്‍റെ വെളിപ്പെടുത്തൽ. കോഴിക്കോട് റീജ്യണല്‍ ട്രാൻസ്പോർട്ട് ഓഫിസറും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

Rental tire complaint  Rented tyres in private buses  Rented tyres  private bus rented tyre issue  private bus  private bus rental tyre viral facebook post  bus driver facebook post  private bus driver viral facebook post  പ്രൈവറ്റ് ബസ് ഡ്രൈവർ ഫേസ്ബുക്ക് പോസ്റ്റ്  ഫേസ്ബുക്ക് പോസ്റ്റ് വാടക ടയർ  വാടക ടയർ  വാടക ടയർ പ്രൈവറ്റ് ബസ്  പ്രൈവറ്റ് ബസ് വാടക ടയർ വിവാദം  വാടക ടയർ വിവാദത്തിൽ മനുഷ്യാവകാശ കമ്മിഷൻ  സ്വകാര്യ ബസ് ജീവനക്കാരന്‍റെ പോസ്റ്റ്  ടയർ  tyre
Rented tyres in private buses

കോഴിക്കോട് : വാടക ടയർ ഉപയോഗിച്ച് ബസോടിക്കാൻ മുതലാളിമാർ നിർബന്ധിക്കുന്നു എന്ന് സ്വകാര്യ ബസ് ജീവനക്കാരന്‍റെ വെളിപ്പെടുത്തൽ. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഓടുന്ന 95% സ്വകാര്യ ബസുകളിലും വാടക ടയറാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറുകൾ റീസോൾ ചെയ്‌താണ് വാടക ടയറുകളായി ഉപയോഗിക്കുന്നത്.

ആറ് ടയറുകൾക്ക് 400 മുതൽ 600 രൂപ വരെയാണ് ദിവസ വാടക. ദിവസത്തിൽ അല്ലെങ്കിൽ മാസത്തിൽ വാടക പൈസ കൊടുത്താൽ മതിയാകും. ബസിൽ വാടക ടയർ ഉപയോഗിച്ചാൽ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ഒരു ബസ് ജീവനക്കാരന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത് പങ്കുവച്ചത്.

ഇവിടെ ഇനിയുള്ള കാലം ബസിന്‍റെ മുന്നിലത്തെ ടയർ പൊട്ടി പലരും മരിക്കുമെന്നും ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു. യാതൊരു ആത്മാർഥതയുമില്ലാതെ ടയർ വാടകയ്ക്ക് കൊടുക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. വാടക ടയർ കൊടുത്ത് ലാഭമുണ്ടാക്കുന്ന മാഫിയകൾക്കെതിരെ പൊതു ജനങ്ങൾ ഇടപെടണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.

ബസ് ജീവനക്കാരന്‍റെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റീജ്യണല്‍ ട്രാൻസ്പോർട്ട് ഓഫിസറും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറും അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.

പ്രൈവറ്റ് ബസ് ഡ്രൈവറുടെ കുറിപ്പ് : 'ഒരു പ്രൈവറ്റ് ബസ് ഡ്രൈവറുടെ മുന്നറിയിപ്പ്.....
പരമാവധി ഷെയർ ചെയ്യണം...

പറയാതെ വയ്യ, അതുകൊണ്ട് ഇവിടെ പറയണം എന്ന് തോന്നി. എനിക്ക് 40 വയസായി. 20 കൊല്ലമായി ബസിൽ പോകുന്നു. ആദ്യം ചെക്കറായും പിന്നെ കണ്ടക്‌ടറായും ഇപ്പോൾ 15 വർഷമായി ഡ്രൈവർ പണി ചെയ്യുന്നു. സ്വന്തമായി ബസുണ്ടായിരുന്നു, എല്ലാം ഒഴിവാക്കി സമ്മർദമില്ലാതെ ജീവിക്കുവാൻ തോന്നി.

കഴിഞ്ഞ ദിവസം മിയ വണ്ടിയിലെ ഡ്രൈവറായിരുന്നു, അതായത് 5ന്. കുറ്റ്യാടിയിൽ നിന്നും 9.25 ന് വണ്ടി എടുത്തു. എരഞ്ഞിക്കൽ വലിയ വളവിന് ശേഷം 10 മീറ്റർ മുന്നോട്ട് പോയതിന് ശേഷം വലിയൊരു ശബ്‌ദം. അതെന്താന്ന് മനസിലാക്കുന്നതിന് മുന്നേ വണ്ടി സ്‌കൂൾ മതിലിൽ കയറി.

പതുക്കെയാണ് വണ്ടി മുന്നോട്ട് പോകുന്നത് ആ വളവ് കാരണം. പരമാവധി ശ്രമിച്ചു ഇടത്തോട്ട് തിരിക്കുവാൻ, സംഭവം തിരിയുന്നുണ്ട്, വണ്ടി അതൊന്നും നോക്കിയില്ല, അവസാനം ഒരു മാവിൽ ഇടിച്ചു നിന്നു. എന്താ ഇതൊക്കെ ഇവിടെ പറയുവാൻ കാരണം എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. കുറ്റ്യാടി കോഴിക്കോട് ഓടുന്ന 95% വണ്ടിയിലും വാടക ടയറാണ്.

മുതലാളിമാർ ടയറിന്‍റെ കാര്യത്തിൽ ടെൻഷൻ അടിക്കുകയേ വേണ്ട. ദിവസത്തിൽ അല്ലെങ്കിൽ മാസത്തിൽ അവർക്ക് പൈസ കൊടുത്താൽ മതി. പക്ഷേ കുറേ കാലം സർവീസുള്ള മുതലാളിമാർ മുന്നിലെ ടയർ വാടകയ്ക്ക് എടുക്കാറില്ല. ഇവിടെ ഇനിയുള്ള കാലം ബസിന്‍റെ മുന്നിലത്തെ ടയർ പൊട്ടി പലരും മരിക്കും, കാരണം വാടക ടയർ.

പുറക്കാട്ടിരി പാലത്തിന്‍റെ മുകളിൽ നിന്ന് പൊട്ടിയാൽ എന്തായിരിക്കും അവസ്ഥ. ബോട്ടപകടം പുറകിൽ നിൽക്കണം. യാതൊരു ആത്മാർഥതയുമില്ലാതെ ടയർ വാടകയ്ക്ക് കൊടുക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പൈസ പൈസ എന്ന് വിചാരിച്ച് ജീവിച്ചിട്ട് എന്ത് കാര്യം. വലിയാരു അപകടമാണ് കഴിഞ്ഞ ദിവസം ഒഴിവായത്.

ആരെങ്കിലും അപായപ്പെട്ടെങ്കിൽ ബസിന് നേരെ അലമുറയിടുവാൻ പലരും ഉണ്ടാകും. ഒരു ബസിന്‍റെ മുന്നിലത്തെ ടയർ പൊട്ടിയാൽ കഴിഞ്ഞു എല്ലാം. ഞാനൊരു മുന്നറിയിപ്പാണ് തരുന്നത്. പൊതുജനങ്ങൾ ഇടപെടണം. വാടക ടയർ കൊടുത്ത് ലാഭമുണ്ടാക്കുന്ന മാഫിയകൾക്കെതിരെ. ജനങ്ങളുടെ ജീവനാണ് വലുത്. പുറകിലെ ടയർ എന്തോ ആയിക്കൊള്ളട്ടെ, മുന്നിലത്തെ ടയർ പൊട്ടിയാൽ കഴിഞ്ഞു. ഇങ്ങനത്തെ പല ബസ്സുകളും കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഓടുന്നുണ്ട്.

ശ്രീകാന്ത്. എസ്
ബസ് ഡ്രൈവർ
കടിയങ്ങാട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.