ETV Bharat / state

'ഡല്‍ഹി ഹൈക്കോടതിക്കും അഭിഭാഷകര്‍ക്കും നന്ദി'; യമനില്‍ പോകാന്‍ അനുമതി നല്‍കിയതില്‍ നന്ദി അറിയിച്ച് നിമിഷ പ്രിയയുടെ അമ്മ - യമന്‍ നിമിഷ പ്രിയ കേസ്

Nimisha Priya Case: നിമിഷ പ്രിയയുടെ അമ്മക്ക് ഡല്‍ഹിയില്‍ പോകാന്‍ അനുവാദം. ഡല്‍ഹി ഹൈക്കോടതിക്ക് നന്ദി അറിയിച്ച് പ്രേമകുമാരി. യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Premakumari Thanked To Delhi HC  Premakumari Thanked To Delhi HC  NimishaPriya mother Premakumari  നിമിഷ പ്രിയ കേസ്  Nimisha Priya Case  യമന്‍ നിമിഷ പ്രിയ കേസ്  ഡല്‍ഹി ഹൈക്കോടതി
Premakumari Thanked To Delhi HC Due To Allow To Travel Into Yeman
author img

By ETV Bharat Kerala Team

Published : Dec 12, 2023, 11:07 PM IST

പ്രേമകുമാരി ഇടിവി ഭാരതിനോട്

എറണാകുളം : യമനിലേക്ക് പോകാൻ അനുമതി നൽകിയതിൽ ഡല്‍ഹി ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി (Premakumari Thanked To Delhi HC Due To Allow To Travel Into Yeman). തനിക്ക് വേണ്ടി കേസ് നടത്തിയ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദിയുണ്ടെന്നും പ്രേമകുമാരി അറിയിച്ചു. യമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിച്ച നിമിഷ പ്രിയയുടെ മോചനത്തിനായി യമനിലേക്ക് പോകാൻ അനുമതി നൽകിയ കോടതി വിധിയെ കുറിച്ച് ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു പ്രേമകുമാരി.

കോടതി അനുമതി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എത്രയും വേഗം യമനിലേക്ക് യാത്ര തിരിക്കാനാണ് ഉദ്ദേശിക്കുന്നത്. തന്‍റെ മകളുടെ ജീവിതം അപകടത്തിലാണ്. കൊല്ലപ്പെട്ട സഹോദരന്‍റെ കുടുംബത്തെ കണ്ടാൽ അവർ മാപ്പ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുകയാണെന്നും പ്രേമകുമാരി പറഞ്ഞു.

മകളുടെ മോചനത്തിനായി ശ്രമം നടത്താൻ യമനിലേക്ക് പോകാൻ അനുമതി നൽകണമെന്ന പ്രേമകുമാരിയുടെ ആവശ്യം നേരത്തെ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഇതേ തുടർന്നാണ് യമൻ സന്ദർശിക്കാൻ അനുമതി തേടി പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ എതിർപ്പ് അവഗണിച്ച് കോടതി യമൻ യാത്രയ്‌ക്ക് അനുമതി നൽകുകയായിരുന്നു.

ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശവും നൽകി. മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. യമനിൽ ഹർജിക്കാരിയെ സഹായിക്കാൻ സന്നദ്ധനായി എത്തിയ സാമുവേൽ ജെറോമിന്‍റെ വിവരങ്ങൾ നിമിഷയുടെ അമ്മയുടെ അഭിഭാഷകൻ കോടതിക്ക് കൈമാറി. സഹായികളായി പോകുന്ന ആക്ഷൻ കമ്മിറ്റി പ്രവർത്തകരായ രണ്ട് മലയാളികളുടെ വിവരങ്ങളും കോടിതിക്ക് നൽകിയിരുന്നു.

നിമിഷ പ്രിയയെ കുരുക്കിയ കൊലപാതകം: യമന്‍ സ്വദേശിയായ തലാല്‍ അബ്‌ദുല്‍ മഹദിയെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് നിമിഷ പ്രിയക്കെതിരെ വധശിക്ഷ വിധിച്ചത്. 2012ലാണ് നിമിഷ പ്രിയ യമനിലേക്ക് നഴ്‌സിങ് ജോലിയ്‌ക്കായി പോയത്. യമൻ പൗരൻ തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ പാർട്ടണർഷിപ്പിൽ ക്ലിനിക്ക് തുടങ്ങിയതാണ് നിമിഷയുടെ ജീവിതം കാരാഗൃഹത്തിലാകാന്‍ കാരണമായത്. ക്ലിനിക്ക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് വന്നെങ്കിലും ഇതിനിടയിൽ യമനിൽ യുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ നിമിഷക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല.

ഇതോടെ നിമിഷ പ്രിയയുടെയും കൂടെയുണ്ടായിരുന്ന യമന്‍ സ്വദേശിയായ മറ്റൊരു യുവതിയുടെ പാസ്‌പോര്‍ട്ട് അടക്കം തലാല്‍ അബ്‌ദുല്‍ മഹദി പിടിച്ചെടുത്തു. തുടര്‍ന്ന് ഇരുവരെയും നിരന്തരം പീഡനങ്ങള്‍ക്ക് ഇരയാക്കി. ഇയാളുടെ ശല്യം രൂക്ഷമായതോടെ നിമിഷ പ്രിയയും യമന്‍ സ്വദേശിയും ചേര്‍ന്ന് തലാലിന്‍റെ ദേഹത്ത് മയക്ക് മരുന്ന് കുത്തിവച്ചു പാസ്‌പോര്‍ട്ടുമായി രക്ഷപ്പെട്ടു.

എന്നാല്‍ ഇതിനിടെ തലാലിനെ ക്ലിനിക്കില്‍ നിന്നും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമെ വധശിക്ഷയിൽ നിന്നും ഇനി നിമിഷ പ്രിയ രക്ഷപ്പെടുകയുള്ളൂ.

Also read: 'അവള്‍ ആരെയും കൊന്നിട്ടില്ല, ആ സഹോദരന്‍റെ കുടുംബത്തെ കണ്ട് അപേക്ഷിക്കണം': കണ്ണീരോടെ നിമിഷ പ്രിയയുടെ അമ്മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.