ETV Bharat / state

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറി

മുമ്പ് സിബിഐ അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്തുവെങ്കിലും സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നില്ല

എറണാകുളം  പോപ്പുലർ ഫിനാൻസ് തട്ടിപ്പ്  popular finance fraud case  Investigation hand over to cbi  എറണാകുളം വാർത്തകൾ
പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറി
author img

By

Published : Nov 23, 2020, 7:01 PM IST

എറണാകുളം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. ഈ കേസിൽ ഹൈക്കോടതി വിശദമായ വാദം കേട്ടിരുന്നു. പോപ്പുലർ ഫിനാൻസിൻ്റെ ആസ്തികൾ കണ്ടുകെട്ടാനും നഷ്ടപരിഹാരം നൽകാൻ കേന്ദ്ര നിയമം അനുസരിച്ച് കോടതി രൂപീകരിക്കാനും ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. മുമ്പ് സിബിഐ അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്തുവെങ്കിലും സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നില്ല.

പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്‍റെ പേരിൽ നിക്ഷേപം സ്വീകരിച്ച് രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസിൽ പ്രധാന പ്രതികളായ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.