എറണാകുളം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണത്തിനായുള്ള ആവശ്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഓരോ കേസിലും പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യണം. പോപ്പുലർ ഫിനാൻസിന്‍റെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടി സ്വർണവും പണവും കണ്ടുകെട്ടണം. ഓരോ ജില്ലയിലും കലക്‌ടർമാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രതികൾക്ക് ജയിൽ സൂപ്രണ്ട് വഴി നോട്ടീസ് നൽകണമെന്നും കോടതി നിർദേശിച്ചു. സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്‌തു പരിചയമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് കേരള സർക്കാരിന്‍റെ പൂർണ സഹകരണം വേണമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്നും കേന്ദ്ര സർക്കാരിന് കത്ത് നൽകിയെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസ് അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം; കേന്ദ്രസർക്കാരിനോട് തീരുമാനമെടുക്കാൻ ഹൈക്കോടതി - central gov
ഓരോ കേസിലും പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും പോപ്പുലർ ഫിനാൻസിന്‍റെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടി സ്വർണവും പണവും കണ്ടുകെട്ടണമെന്നും കേരളാ ഹൈക്കോടതി നിർദേശിച്ചു