ETV Bharat / state

നിയമ വിദ്യാർഥിയുടെ വീട്ടിൽ മയക്കുമരുന്ന് ശേഖരം; 11 ഗ്രാം എംഡിഎംഎ പിടികൂടി - drug case kochi

പുതുവത്സര പാർട്ടിക്ക് വേണ്ടിയാണ് ലഹരി മരുന്ന് എത്തിച്ചെതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

police seized mdma from law student's home  law student arrested with hashish oil in kochi  നിയമ വിദ്യാർഥിയുടെ വീട്ടിൽ എംഡിഎംഎ  ഹാഷിഷ് ഓയില്‍ കേസ് പ്രതിയുടെ വീട്ടില്‍ എംഡിഎംഎ  drug case kochi
നിയമ വിദ്യാർഥിയുടെ വീട്ടിൽ മയക്കുമരുന്ന് ശേഖരം; 11 ഗ്രാം എംഡിഎംഎ പിടികൂടി
author img

By

Published : Dec 22, 2021, 11:24 AM IST

എറണാകുളം: കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി പിടിയിലായ നിയമ വിദ്യാർഥിയുടെ വീട്ടിൽ നിന്നും മയക്കുമരുന്ന് പിടികൂടി. 11 ഗ്രാം എംഡിഎംഎയാണ് തൃക്കാക്കര പൊലീസ് പിടിച്ചെടുത്തത്. പുതുവത്സര പാർട്ടിക്ക് വേണ്ടിയാണ് ലഹരി മരുന്ന് എത്തിച്ചെതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തവെയാണ് കാക്കനാട് സ്വദേശി മുഹമ്മദ് അസ്ലമിനെ പൊലീസ് ഇന്നലെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കൊട്ടാരക്കരയ്ക്ക് സർവീസ് നടത്തുന്ന കല്ലട ബസിൽ നിന്നാണ് ഇയാള്‍ പിടിയിലാത്.

ഇയാളിൽ നിന്നും ഹാഷിഷ് ഓയിൽ വാങ്ങാനെത്തിയ തൃശൂർ പട്ടിക്കാട് സ്വദേശി ക്ലിന്‍റ് സേവ്യറെയും പൊലീസ് പിടികൂടിയിരുന്നു. ബാംഗ്ലൂരിൽ നാലാം വർഷ നിയമ വിദ്യാർഥിയാണ് പിടിയിലായ മുഹമ്മദ് അസ്ലം.

also read: കുഞ്ഞിനെ തട്ടിയെടുത്ത് യുവാവ്; വാതില്‍ പൊളിച്ച് കുട്ടിയെ മോചിപ്പിച്ച് പൊലീസും ഫയർഫോഴ്‌സും

റൂറൽ എസ് പികെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് അന്തർ സംസ്ഥാന ബസില്‍ പരിശോധന നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.