എറണാകുളം : കൊച്ചിയിൽ ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ദേശീയപതാകയെ ആദരിച്ച് സല്യൂട്ട് ചെയ്ത പൊലീസ് ഓഫിസറുടെ ദൃശ്യങ്ങൾ വൈറല്‍. തൃപ്പൂണിത്തുറ ഹില്‍സ് പാലസ് സ്‌റ്റേഷനിലെ ടി.കെ അമല്‍ എന്ന പൊലീസുകാരനാണ് ആദരവ് നൽകി ദേശീയ പതാകയെ മാലിന്യ കൂമ്പാരത്തിൽ നിന്നും എടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുമ്പനത്ത് കോസ്റ്റ്ഗാര്‍ഡിന്‍റെ പതാകയ്ക്കും ജാക്കറ്റുകള്‍ക്കുമൊപ്പം ദേശീയ പതാകയും ഉപേക്ഷിക്കുകയായിരുന്നു. പ്രദേശവാസികളാണ് ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്നത് കണ്ടത്. പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഹില്‍പാലസ് സ്റ്റേഷനിലെ അമൽ ഉൾപ്പടെയുള പൊലീസുകാർ സ്ഥലത്തെത്തി ദേശീയ പതാക, മാലിന്യ കൂമ്പാരത്തില്‍ നിന്നും എടുത്തുമാറ്റി. ഇതിനിടെയാണ് പതാകയ്ക്ക് അമൽ ആദരവ് നൽകിയത്. ദൃശ്യങ്ങൾ കണ്ട് നിരവധിയാളുകളാണ് പൊലീസുകാരന് അഭിന്ദനവുമായെത്തിയത്.
Also Read: എറണാകുളത്ത് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ; കേസെടുത്ത് പൊലീസ്
നടനും സംവിധായകനുമായ മേജർ രവി നേരിട്ടെത്തി അമലിനെ അഭിനന്ദിച്ചു. ദേശീയപതാകയെ അവഹേളിച്ചതിന് ഹില്‍പാലസ് പൊലീസ് കേസെടുത്തിരുന്നു. മാലിന്യത്തോടൊപ്പം ദേശീയ പതാക കണ്ടെത്തിയത് വളരെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.