ETV Bharat / state

ചാരായം കുടിക്കുന്നത് തടഞ്ഞ പൊലീസിനെ ആക്രമിച്ചയാൾ പിടിയിൽ

പ്രതികളിലൊരാൾ ഷാജിമോന്‍റെ വലതു കയ്യിൽ കടിച്ച് പരിക്കേൽപ്പിക്കുകയും മറ്റേയാൾ എ എസ്ഐ ദിലീപിനെ തള്ളിയിടുകയും ചെയ്തു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച റിജോയെ പൊലീസ് പിടികൂടി. മറ്റൊരാൾ രക്ഷപ്പെട്ടു.

എറണാകുളം  ചാരായം  പൊലീസിനെ ആക്രമിച്ചയാൾ പിടിയിൽ  police_attack_case from ernakulam
ചാരായം കുടിക്കുന്നത് തടഞ്ഞ പൊലീസിനെ ആക്രമിച്ചയാൾ പിടിയിൽ
author img

By

Published : Jun 2, 2020, 4:51 PM IST

എറണാകുളം: ചാരായം കുടിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ. കോട്ടയം സ്വദേശി റിജോ ജോർജ് എന്നയാളാണ് പിടിയിലായത്. എറണാകുളം സെൻട്രൽ പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ എറണാകുളം ചിറ്റൂർ റോഡിൽ പുല്ലേപ്പടി ജംഗ്ഷനിൽ നിർത്തിയിട്ട കാറിൽ പ്രതിയായ റിജോയും സുഹൃത്ത് ഉല്ലാസും ചാരായം കുടിക്കുകയായിരുന്നു . പട്രോളിംഗ് നടത്തുകയായിരുന്ന എഎസ്ഐ ദിലീപും സിപിഒ ഷാലി മോനും ഇവരെ തടഞ്ഞു നിർത്തിയപ്പോള്‍ പ്രതികൾ ആക്രമിക്കുകയായിരുന്നു.

പ്രതികളിലൊരാൾ ഷാജിമോന്‍റെ വലതു കയ്യിൽ കടിച്ച് പരിക്കേൽപ്പിക്കുകയും മറ്റേയാൾ എ എസ്ഐ ദിലീപിനെ തള്ളിയിടുകയും ചെയ്തു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച റിജോയെ പൊലീസ് പിടികൂടി. മറ്റൊരാൾ രക്ഷപ്പെട്ടു. പ്രതിയിൽ നിന്നും രണ്ട് ലിറ്ററോളം ചാരായവും കന്നാസും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ പൊലീസുകാരെ ആക്രമിച്ചതിനും വാറ്റ് ചാരായം കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. രണ്ടാം പ്രതി ഉല്ലാസിനായി അന്വേഷണം നടക്കുകയാണ്. ചാരായം എവിടെ നിന്ന് കിട്ടി എന്നതും അന്വേഷിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.