എറണാകുളം: വിവിധ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് 3.11 ന് കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തി. നാവിക സേന വൈസ് അഡ്മിറല്‍ എ.കെ ചൗള, കൊച്ചി കോര്പറേഷന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, അഡീഷണല്‍ ചീഫ് സ്ക്രട്ടറി സത്യജിത് രാജന്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജില്ലാ കലക്ടര്‍ എസ്.സുഹാസ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചക്കിലം, കമാന്‍ഡര്‍ വി.ബി ബെല്ലാരി, തുഷാര്‍ വെള്ളാപ്പള്ളി, ഡോ. കെ.എസ് രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന്, എന്നിവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗം പ്രധാനമന്ത്രി രാജഗിരി ഹെലിപ്പാഡിലേക്ക് യാത്ര തിരിച്ചു.