ETV Bharat / state

പിറവം പള്ളി കലക്ടറുടെ നിയന്ത്രണത്തില്‍ തുടരും

author img

By

Published : Sep 27, 2019, 9:53 AM IST

Updated : Sep 27, 2019, 2:59 PM IST

ഓർത്തഡോക്സ് വിഭാഗത്തിന് ഞായറാഴ്ച കുർബാന നടത്താനും ഹൈക്കോടതി കോടതി അനുമതി നല്‍കി

ഹൈക്കോടതി

എറണാകുളം: പിറവം സെന്‍റ് മേരീസ് പള്ളി കലക്ടറുടെ നിയന്ത്രണത്തില്‍ തുടരുമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഓർത്തഡോക്സ് വിഭാഗത്തിന് പിറവം വലിയ പള്ളിയിൽ ഞായറാഴ്ച കുർബാന നടത്താനും കോടതി അനുമതി നല്‍കി. 1934-ലെ സഭാ ഭരണഘടന അംഗീകരിക്കുന്നവർക്ക് പിറവം വലിയ പള്ളിയിലെ ഞായറാഴ്ച പ്രാർത്ഥനകളിൽ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഏതെങ്കിലും രീതിയിൽ തടസ്സം സൃഷ്ടിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. പള്ളി സെമിത്തേരിയില്‍ ശവ സംസ്ക്കാരം നടത്താന്‍ പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും മുൻകൂട്ടി അറിയിക്കണമെന്നും കോടതിയുടെ നിർദേശിച്ചു.

കേസ് ചൊവ്വാഴ്ച വീണ്ടും കോടതി വീണ്ടും പരിഗണിക്കും. പ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളിയുടെ അവകാശം തങ്ങൾക്കാണെന്ന് ഓർത്തഡോക്സ് വിഭാഗം പറയുന്നത്. എന്നാൽ 1934 ലെ ഭരണഘടനാ പ്രകാരം പാത്രിയർക്കീസിനെ തലവനായി അംഗീകരിച്ച്, ഭൂരിപക്ഷം വരുന്ന വിശ്വാസികൾ തങ്ങളുടെ ഭാഗത്താണന്നാണ് യാക്കോബായ വിഭാഗത്തിന്റെ അവകാശവാദം.

Intro:

Body:പിറവം പള്ളി വിഷയത്തിൽ തുടർനടപടികൾ എങ്ങനെ വേണമെന്ന് ഹൈക്കോടതി ഇന്ന് നിർദ്ദേശം നൽകിയേക്കും. വളരെ നാടകീയമായ രംഗങ്ങൾക്ക് ശേഷം യാക്കോബായ വിഭാഗത്തിലെ മെത്രാപ്പോലീത്തമാരെയും വൈദീകരെയും വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതിനാൽ ഇപ്പോൾ പിറവത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നില്ല. പള്ളിയുടെ അധികാരം പൂർണ്ണമായും ഏറ്റെടുത്തതായും പ്രതിഷേധം നടത്തിയ യാക്കോബായകാരെ പള്ളിയിൽനിന്നും ഒഴിപ്പിച്ചതായും സർക്കാർ ഹൈക്കോടതിയെ അറിയിക്കും. പള്ളിയുടെ താക്കോൽ ഇന്ന് കോടതിക്ക് കൈമാറും. മുന്നോട്ടുള്ള നടപടികൾ കോടതിയായിരിക്കും തീരുമാനിക്കുക. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളിയുടെ അവകാശം തങ്ങൾക്കാണെന്ന് ഓർത്തഡോക്സ് വിഭാഗം പറയുന്നത്. എന്നാൽ 1934 ലെ ഭരണഘടനാ പ്രകാരം പാത്രിയർക്കീസിനെ തലവനായി അംഗീകരിച്ച്, ഭൂരിപക്ഷം വരുന്ന വിശ്വാസികൾ തങ്ങളുടെ ഭാഗത്താണന്നാണ് യാക്കോബായ വിഭാഗത്തിന്റെ അവകാശവാദം. യാക്കോബായ സഭയുടെ തുടർനടപടികൾ തീരുമാനിക്കുന്നതിനായി ഇന്നുച്ചയ്ക്ക് കോതമംഗലത്ത് മാനേജിംഗ് കമ്മിറ്റി യോഗം ചേരും. ഇന്നലെ പിറവം പള്ളിയിൽ നടന്ന അറസ്റ്റിലും മറ്റും പ്രതിഷേധിച്ച് രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ യാക്കോബായ സഭ പിറവത്ത് ഹർത്താൽ ആചരിക്കും. അതേസമയം പിറവം പള്ളിയിലെ മെത്രാപ്പോലീത്തമാർ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം ഓർത്തഡോക്സ് സഭയുടെ മൂവാറ്റുപുഴ ഈസ്റ്റ് ഭദ്രാസന ആസ്ഥാനത്തേക്ക് പ്രകടനം നടത്തി. തുടർന്ന് റോഡരികിൽ സ്ഥാപിച്ചിരുന്ന അരമനയുടെ ബോർഡ് തകർക്കുകയും അരമനയോട് ചേർന്നുള്ള കുരിശുപള്ളിയ്ക്ക് മുകളിൽ യാക്കോബായ വിഭാഗക്കാർ അവരുടെ കൊടികൾ സ്ഥാപിക്കുകയും ചെയ്തു. ETV Bharat Kochi

Conclusion:
Last Updated : Sep 27, 2019, 2:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.