ETV Bharat / state

പൈനാപ്പിളിനും അന്തകൻ: കർഷകർക്ക് ഭീഷണിയായി അന്തക വിത്ത് - പൈനാപ്പിൾ കർഷകർക്ക് ഭീഷണി

സാധാരണ മാതൃസസ്യങ്ങളിൽ നിന്ന് മൂന്നോ നാലോ തൈകൾ പരമാവധി ഉത്പാദിക്കപ്പെടുമ്പോൾ ഫലം നൽകാത്ത സസ്യങ്ങളിൽ നിന്ന് 12 തൈകൾ വരെയാണുണ്ടാകുക. പുതിയ തൈകൾ നട്ട്, ഹോർമോൺ പ്രയോഗം നടത്തി 60 ദിവസം കഴിയുമ്പോഴാണ് കായ്‌ഫലം തരാത്ത അന്തകവിത്തുകളാണെന്ന് കർഷകർ തിരിച്ചറിയുന്നത്.

Pineapple farming in crisis  Pineapple farming  Pineapple cultivation in crisis  Pineapple cultivation  പൈനാപ്പിൾ കൃഷി  പൈനാപ്പിൾ കൃഷി പ്രതിസന്ധിയിൽ  പൈനാപ്പിൾ കർഷകർക്ക് ഭീഷണി  പൈനാപ്പിൾ കർഷകർക്ക് ഭീഷണിയായി അന്തക വിത്ത്
പൈനാപ്പിൾ കർഷകർക്ക് ഭീഷണിയായി അന്തക വിത്ത്; നട്ടുവളർത്തുന്നതിലധികവും കായ്‌ഫലമില്ല
author img

By

Published : Aug 27, 2021, 9:57 AM IST

Updated : Aug 27, 2021, 1:00 PM IST

എറണാകുളം: പൈനാപ്പിൾ കർഷകർക്ക് ഭീഷണിയായി അന്തക വിത്ത്. നിരവധി തോട്ടങ്ങളിൽ ഇത്തരം പുഷ്‌പിക്കാത്ത പൈനാപ്പിൾ ചെടികൾ എത്തിയതോടെ വൻ നഷ്‌ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. തോട്ടങ്ങളിൽ നട്ടുവളർത്തുന്ന പൈനാപ്പിൾ ചെടികളിൽ നല്ലൊരു ഭാഗം ഇത്തരം ചെടികളാണെന്ന് അടുത്തിടെയാണ് കർഷകർ കണ്ടെത്തിയത്.

കർഷകർ നേരിടുന്നത് വൻപ്രതിസന്ധി

പൈനാപ്പിൾ ചെടികൾ നട്ടുവളർത്തി പുഷ്‌പിക്കാൻ തുടങ്ങുമ്പോൾ മാത്രമാണ് കർഷകർക്ക് ഇത്തരത്തിലുള്ള ചെടികൾ കണ്ടെത്താൻ കഴിയുക. സാധാരണ മാതൃസസ്യങ്ങളിൽ നിന്ന് മൂന്നോ നാലോ തൈകൾ പരമാവധി ഉത്പാദിക്കപ്പെടുമ്പോൾ ഫലം നൽകാത്ത സസ്യങ്ങളിൽ നിന്ന് 12 തൈകൾ വരെയാണുണ്ടാകുക. പുതിയ തൈകൾ നട്ട് ആറ് മാസം കഴിയുമ്പോഴാണ് പുഷ്‌പിക്കുന്നതിനായി ഹോർമോൺ പ്രയോഗം നടത്തുന്നത്.

പൈനാപ്പിളിനും അന്തകൻ: കർഷകർക്ക് ഭീഷണിയായി അന്തക വിത്ത്

ഇതിന് ശേഷം 60 ദിവസം കഴിയുമ്പോഴാണ് കായ്‌ഫലം തരാത്ത അന്തകവിത്തുകളാണെന്ന് കർഷകർ തിരിച്ചറിയുന്നത്. ഇതോടെ ഏകദേശം എട്ട് മാസത്തെ പരിപാലന ചെലവും കൂടിയാണ് കർഷകർക്ക് നഷ്‌ടമാകുന്നത്. ഇത്തരം തൈകൾ പല കൃഷിയിടങ്ങളിലും അറിയാതെ എത്തിപ്പെടുന്നതാണ് വ്യാപകമായി പ്രതിസന്ധി സൃഷ്‌ടിക്കുന്നത്.

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിലാണ് അപൂർവമായി ഇത് കർഷകരുടെ ശ്രദ്ധയിൽപെട്ടു തുടങ്ങിയത്. എരുമേലി, മുണ്ടക്കയം, മലങ്കര, വാഴക്കുളം തുടങ്ങിയ പല പ്രദേശങ്ങളിലും സമാന പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.

കാരണം അവ്യക്തം

തൃശൂർ കാർഷിക സർവകലാശാല, കുമരകം മണ്ണ് ഗവേഷണ കേന്ദ്രം, വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധനയും ഗവേഷണവും ആരംഭിച്ചങ്കിലും കാരണം കണ്ടെത്തിയിട്ടില്ല. വൈറസിന്‍റെ ബാധ മൂലമല്ല ഈ പ്രതിഭാസമെന്ന പ്രാഥമിക നിഗമനമാണ് അധികൃതർക്കുള്ളത്. ഇത്തരം ചെടികൾ ഉണ്ടാകുന്നതിന്‍റെ കാരണം ഗവേഷണ വിഭാഗം കണ്ടെത്തി പരിഹാരം നിർദേശിക്കുന്നതുവരെ പൈനാപ്പിൾ കർഷകർ ജാഗ്രത പുലർത്തണമെന്ന നിർദേശമാണ് വിദഗ്‌ധർക്കുള്ളത്.

ALSO READ: കുറത്തിക്കുടിക്ക് നല്ല റോഡും, ചികിത്സയ്ക്ക് ആരോഗ്യ കേന്ദ്രവും വേണം

Last Updated : Aug 27, 2021, 1:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.