ETV Bharat / state

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്‌റ്റ്: അബ്‌ദുൽ സത്താറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയതിലും സമൂഹമാധ്യമങ്ങൾ വഴി തീവ്രവാദ സംഘടനകളിലേയ്ക്ക് യുവാക്കളെ ചേർത്തതിലും അബ്‌ദുൾ സത്താറിന് പങ്കുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ

PF leader Abdul Sattar produced in court today  പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്‌റ്റ്  Popular Front state general secretary Abdul Sattar  അബ്‌ദുൽ സത്താറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും  എൻഐഎ  പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി  പോപ്പുലര്‍ ഫ്രണ്ട് നിരോധനം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala latest news  malayalam latest news  Popular Front of india  popular front leaders arrest updation
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്‌റ്റ്: അബ്‌ദുൽ സത്താറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
author img

By

Published : Sep 29, 2022, 1:43 PM IST

എറണാകുളം: ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌ത പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുൽ സത്താറിനെ ഇന്ന് (സെപ്‌റ്റംബർ 29) ഉച്ചയ്ക്ക് ശേഷം കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിൽ ഹാജരാക്കും. കൊച്ചിയിൽ രജിസ്റ്റർ ചെയ്‌ത കേസില്‍ മൂന്നാം പ്രതിയാണ് അബ്‌ദുല്‍ സത്താർ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയതിലും സമൂഹമാധ്യമങ്ങൾ വഴി തീവ്രവാദ സംഘടനകളിലേയ്ക്ക് യുവാക്കളെ ചേർത്തതിലും അബ്‌ദുൾ സത്താറിന് പങ്കുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ.

എൻഐഎയുടെ ആരോപണങ്ങള്‍: നേരത്തെ അറസ്റ്റിലായ പ്രതികൾക്കെതിരെ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങൾ സത്താറിനെതിരെയും എൻഐഎ ഉന്നയിക്കും. വിവിധ മതങ്ങളിലും ഗ്രൂപ്പുകളിലും ഉള്ളവർ തമ്മിൽ ശത്രുത സൃഷ്‌ടിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന നടത്തി. പൊതു സമാധാനം തകർക്കാനും ഇന്ത്യയ്‌ക്കെതിരെ അതൃപ്‌തി ഉളവാക്കാനുമുള്ള ഉദ്ദേശ്യത്തോടെയുള്ള ക്രിമിനൽ ബലപ്രയോഗത്തെ ന്യായീകരിക്കുന്ന ബദൽ നീതിന്യായ സംവിധാനം സൃഷ്‌ടിച്ചു.

രാജ്യത്തെ യുവാക്കളെ അല്‍ ഖ്വയ്‌ദ, ലഷ്‌കര്‍ ഇ തെയ്‌ബ, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾ പ്രേരിപ്പിച്ചു. പ്രതികൾ സംഘടിത കുറ്റകൃത്യങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളായി. സമൂഹത്തിലെ മറ്റ് മതവിഭാഗങ്ങളെ ഭയപ്പെടുത്തുകയും പൊതുസമൂഹത്തിൽ ഭയം സൃഷ്‌ടിക്കുകയും ചെയ്യുന്നതായി കണ്ടെത്തി എന്നിവയാണ് എന്‍ഐഎയുടെ ആരോപണങ്ങള്‍.

Also Read: പോപ്പുലർ ഫ്രണ്ടിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു

പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും: ഓരോ പ്രതികൾക്കെതിരെയും അവരുടെ പങ്കും പ്രവർത്തനങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ചെയ്യണമെന്നാണ് എൻഐഎയുടെ നിലപാട്. കൊച്ചിയിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത യുഎപിഎ കേസിൽ നിലവിൽ പത്തുപേർ എൻഐഎയുടെ കസ്റ്റഡിയിലുണ്ട്. ഈ കേസിലെ പന്ത്രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിഎ റൗഫ് ഒളിവിലാണ്.

നേതാക്കൾ കൂട്ടത്തോടെ പിടിയിലായതിന് പിന്നാലെയാണ് ഇരുവരും ഒളിവിൽ പോയത്. കരുനാഗപ്പള്ളിയിൽ നിന്ന് പിടിയിലായ അബ്‌ദുൾ സത്താറിനെ കനത്ത സുരക്ഷയിൽ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിന് പിന്നാലെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌തതിനും സത്താറിനെതിരെ കേസുണ്ട്. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ അവശ്യപ്പെടും.

For All Latest Updates

TAGGED:

എൻഐഎ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.