എറണാകുളം: സഭാതർക്കത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന സെമിത്തേരി ഓർഡിനൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. സെമിത്തേരി ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഓർത്തഡോക്സ് പക്ഷത്തിന്‍റെ വാദം.
സുപ്രീം കോടതി വിധി മറികടന്ന് നിയമമുണ്ടാക്കാൻ സർക്കാരിന് അധികാരമില്ലെന്നും ഓർത്തഡോക്സ് പക്ഷം വാദിക്കുന്നു. എന്നാൽ ഒരു വർഷമായി ഓർഡിനൻസ് നിലവിലുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രിസ്ത്യന്‍ പള്ളികളിലെ ഇടവകാംഗത്തിന് പള്ളി സെമിത്തേരിയില്‍ സംസ്ക്കാരം ഉറപ്പാക്കുന്ന ബില്ല് യാക്കൊബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി നിയമസഭ നേരത്തെ പാസാക്കിയിരുന്നു.