ETV Bharat / state

പെരിയ ഇരട്ടക്കൊലപാതകം; പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചു

കോടതി ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ട് മുമ്പാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്.

പെരിയ ഇരട്ടക്കൊലപാതകം
author img

By

Published : Jun 13, 2019, 11:44 PM IST

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പിൻവലിച്ചു. ഹൈക്കോടതി ജാമ്യഹർജി പരിഗണിക്കാനിരിക്കെയാണ് കേസിലെ മൂന്ന് പ്രതികൾ ജാമ്യഹർജികൾ പിൻവലിച്ചത്. സെഷൻസ് കോടതിയെ സമീപിക്കാനാണ് ജാമ്യ ഹർജി പിൻവലിക്കുന്നതെന്നാണ് പ്രതികളുടെ അഭിഭാഷകർ വിശദീകരിച്ചത്. അതേ സമയം ഹർജി രൂക്ഷമായ പരാമർശങ്ങളോടെ തള്ളാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്രതികളുടെ തീരുമാനമെന്നാണ് സൂചന. ഹർജി പിൻവലിക്കാനുള്ള പ്രതികളുടെ തീരുമാനത്തിനെതിരെ കോടതി വിമർശനം ഉന്നയിച്ചു. വളരെ നേരത്തെ സമർപ്പിക്കുകയും പല തവണ പരിഗണനയ്ക്കായി മാറ്റിവെക്കുകയും ചെയ്ത ജാമ്യഹർജി, പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് പിൻവലിക്കാൻ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്ന് കോടതി വിമര്‍ശിച്ചു.

Intro:Body:

[6/13, 3:14 PM] parvees kochi: പെരിയ ഇരട്ടകൊലക്കേസ് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പിൻവലിച്ചു.ഹൈക്കോടതി ജാമ്യഹർജി പരിഗണിക്കാനിരിക്കെയാണ് കൊലപാതക കേസിലെ മൂന്ന് പ്രതികൾ ജാമ്യഹർജികൾ പിൻവലിച്ചത്.സെഷൻസ് കോടതിയെ സമീപിക്കാനാണ് ജാമ്യ ഹർജി പിൻവലിക്കുന്നതെന്നാണ് പ്രതികളുടെ അഭിഭാഷകർ വിശദീകരിച്ചത്. അതേ സമയം ഹർജി രൂക്ഷമായ പരാമർശങ്ങളോടെ തള്ളാനുള്ള സാധ്യത മുന്നിൽ കണ്ടാണ്  പ്രതികളുടെ തീരുമാനമെന്നാണ് സൂചന.

[6/13, 3:33 PM] parvees kochi: ഹർജി പിൻവലിക്കാനുള്ള പ്രതികളുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയുടെ വിമർശനം. വളരെ നേരത്തെ സമർപ്പിക്കുകയും പല തവണ പരിഗണനയ്ക്കായി മാറ്റിവെക്കുകയും ചെയ്ത ജാമ്യഹർജി, പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് പിൻവലിക്കാൻ തീരുമാനിച്ചത് തെറ്റായ നടപടിയെന്നും ഹൈക്കോടതി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.