ETV Bharat / state

എന്‍സിപി സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോ തുടരും; പേര് നിര്‍ദേശിച്ചത് എകെ ശശീന്ദ്രന്‍ - ncp state president

കൊച്ചിയില്‍ നടന്ന എന്‍സിപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പിസി ചാക്കോയെ വീണ്ടും സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.

എന്‍സിപി  പിസി ചാക്കോ  എന്‍സിപി സംസ്ഥാന അധ്യക്ഷന്‍  എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തെരഞ്ഞെടുപ്പ്  pc chacko  ncp state president  ncp state president pc chacko
എന്‍സിപി സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോ തുടരും; പേര് നിര്‍ദേശിച്ചത് എകെ ശശീന്ദ്രന്‍
author img

By

Published : Sep 3, 2022, 3:16 PM IST

Updated : Sep 3, 2022, 3:38 PM IST

എറണാകുളം: എന്‍സിപി സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോയെ വീണ്ടും തെരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മന്ത്രി എകെ ശശീന്ദ്രനാണ് പി സി ചാക്കോയുടെ പേര് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് പിന്താങ്ങി.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയ എൻ എ മുഹമ്മദ് കുട്ടി സംസാരിക്കുന്നു

പിസി ചാക്കോയെ സംസ്ഥാന അധ്യക്ഷനാക്കാന്‍ എ കെ ശശീന്ദ്രൻ - തോമസ് കെ തോമസ് വിഭാഗങ്ങള്‍ നേരത്തെ സമവായത്തിലെത്തിയിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നേരത്തെ തോമസ് കെ തോമസ് അറിയിച്ചിരുന്നു. എന്നാൽ സമവായത്തിലൂടെ ഭാരവാഹികളെ തെരെഞ്ഞെടുക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. തോമസ് കെ തോമസിന് വിജയസാധ്യത ഇല്ല എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സമവായത്തിന് തയ്യാറായതെന്നാണ് സൂചന.

അതേസമയം തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് എന്‍സിപി മുന്‍ ദേശീയ നേതാവായ എൻ എ മുഹമ്മദ് കുട്ടി ഇറങ്ങിപ്പോയി.

Last Updated : Sep 3, 2022, 3:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.