ETV Bharat / state

പെരുമ്പാവൂരില്‍ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; മാതാപിതാക്കള്‍ അസമില്‍ നിന്ന് അറസ്റ്റില്‍ - Infant Murdered At Perumbavoor

Infant Murdered At Perumbavoor : ജനിക്കാൻ പോകുന്ന കുഞ്ഞിന്‍റെ പരിപാലനത്തെ ചൊല്ലി പ്രസവത്തിനു മുമ്പേ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയിൽ പൊതിഞ്ഞ് കവറിലാക്കി ഉപേക്ഷിക്കുകയായിരുന്നു.

Etv Bharat Parents Arrested For Murder Of Infant  Murder Of Infant At Perumbavoor  പെരുമ്പാവൂരില്‍ ശിശുവിന്‍റെ മൃതദേഹം  പെരുമ്പാവൂർ കൊല  അസമില്‍ നിന്ന് അറസ്റ്റില്‍  Infant Murdered At Perumbavoor  നവജാത ശിശുവിന്‍റെ മൃതദേഹം
Parents Arrested For Murder Of Infant At Perumbavoor
author img

By ETV Bharat Kerala Team

Published : Nov 11, 2023, 9:26 PM IST

എറണാകുളം: പെരുമ്പാവൂർ മുടിക്കലിൽ (Mudikkal) പുഴയോരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതികളായ കുഞ്ഞിന്‍റെ മാതാപിതാക്കളെ പെരുമ്പാവൂർ പൊലീസ് അസമിൽ നിന്ന് അറസ്റ്റ് ചെയ്‌തു (Parents Arrested For Murder Of Infant At Perumbavoor). നേരത്തെ പെരുമ്പാവൂരിൽ ഒരുമിച്ച് താമസിച്ചിരുന്ന അസം നൗഗാവ് പാട്ടിയചാപ്പരിയിൽ മുക്‌സിദുൽ ഇസ്ലാം (31), പങ്കാളിയായ അസം മുരിയാഗൗവിൽ മുഷിദാ ഖാത്തൂൻ (31) എന്നിവരെയാണ് പൊലീസ് അസമിലെത്തി പിടികൂടിയത്. പെരുമ്പാവൂരില്‍ വച്ച് ജനിച്ച ഇവരുടെ പത്ത് ദിവസം പ്രായമായ പെൺകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

ഒക്ടോബർ 8 ന് വൈകിട്ട് 6 മണിയോടെ മുടിയ്ക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴ വക്കത്താണ് കുഞ്ഞിന്‍റെ മൃതദേഹം കാണപ്പെട്ടത്. തുണിയിൽ പൊതിഞ്ഞ് ബിഗ്ഷോപ്പറിലാക്കിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

Also Read: നവജാത ശിശുവിനെ കുളിമുറിയില്‍ ഉപേക്ഷിച്ച ശേഷം അമ്മ ആശുപത്രിയിലെത്തി, കുഞ്ഞിന് രക്ഷകരായി പൊലീസുകാര്‍, യുവതിക്കെതിരെ കേസ്

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങൾ, അവരുടെ താമസ സ്ഥലങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. അന്വേഷണത്തില്‍ മേതലയിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന അസം സ്വദേശിനിയ്ക്ക് അടുത്തിടെ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവരെ കാണാനില്ലെന്ന കാര്യം മനസിലാക്കിയ പ്രത്യേക പൊലീസ് സംഘം അസമിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനിക്കാൻ പോകുന്ന കുഞ്ഞിന്‍റെ പരിപാലനത്തെ ചൊല്ലി പ്രസവത്തിനു മുമ്പേ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയിൽ പൊതിഞ്ഞ് കവറിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ എത്തിയാണ് പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. തുടർന്ന് അന്ന് തന്നെ ഇവർ അസമിലേക്ക് കടന്നു.

Also Read: പ്രസവിച്ച ഉടനെ ശിശുവിനെ വെള്ളത്തിൽ മുക്കിക്കൊന്ന യുവതി അറസ്റ്റിൽ

ആദ്യ വിവാഹം വേർപെടുത്തിയ ശേഷം കേരളത്തിൽ വന്ന് ഒരുമിച്ച് ജീവിക്കുകയായിരുന്നു പ്രതികൾ. ഇൻസ്പെക്‌ടർ ആർ രഞ്ജിത്ത്, എസ് ഐ ജോസി എം ജോൺസൻ, എ എസ് ഐമാരായ എൻ കെ ബിജു, എൻ ഡി ആന്‍റോ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി എ അബ്‌ദുൾ മനാഫ്, ജിഞ്ചു കെ മത്തായി, പി നോബിൾ, ശാന്തി കൃഷ്‌ണൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നവര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.