ETV Bharat / state

ആവശ്യപ്പെട്ട പണം നല്‍കിയില്ല, രോഗിയെ ആശുപത്രിയിലെത്തിക്കാൻ വൈകി, ഉടൻ മരണവും: ആംബുലൻസ് ഡ്രൈവർക്ക് സസ്പെൻഷൻ - Paravur taluk hospital ambulance driver suspended

സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് നിർദേശം നൽകിയിരുന്നു

ആംബുലൻസ്  പറവൂര്‍ താലൂക്ക് ആശുപത്രി  ആംബുലൻസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്‌തു  വീണ ജോർജ്  ആംബുലൻസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്‌തു  ആംബുലൻസ് വൈകിയതിനാൽ രോഗി മരിച്ച സംഭവം  അസ്‌മ  Paravur taluk hospital ambulance driver suspended  Paravur taluk hospital
ആംബുലൻസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്‌തു
author img

By

Published : Jul 12, 2023, 12:27 PM IST

Updated : Jul 12, 2023, 2:02 PM IST

എറണാകുളം : പണം മുന്‍കൂട്ടി നല്‍കാത്തതിന്‍റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ആന്‍റണിയെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കടുത്ത പനിയെ തുടർന്ന് ചൊവ്വാഴ്‌ചയാണ് നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്‌മയെ (72) പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഗുരുതരാവസ്ഥയിലായതിനാൽ താലൂക്ക് ആശുപത്രിയിൽ നിന്നും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അസ്‌മയെ റഫർ ചെയ്യുകയായിരുന്നു.

എന്നാൽ ആംബുലൻസ് വാടകയായ 900 രൂപ മുൻകൂട്ടി നൽകിയാൽ മാത്രമേ യാത്ര തിരിക്കാൻ കഴിയുകയുള്ളൂവെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞുവെന്ന് മരണപ്പെട്ട അസ്‌മയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. എറണാകുളത്ത് എത്തിയാൽ വാടക നൽകാമെന്ന് പറഞ്ഞിട്ടും ഡ്രൈവർ വഴങ്ങിയില്ലെന്നും ബന്ധുക്കൾ പറയുന്നു.

പണം സംഘടിപ്പിച്ച് ഡ്രൈവർക്ക് നൽകി അരമണിക്കൂർ വൈകി പുറപ്പെട്ട് എറണാകുളത്ത് എത്തിച്ചെങ്കിലും അൽപ സമയത്തിനകം അസ്‌മ മരണപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ ആശുപത്രി സുപ്രണ്ടിന് പരാതി നൽകിയിരുന്നു.

അസ്‌മയുടെ ചെറുമകൻ കെ.എ മനാഫ്, വാർഡ് മെമ്പർ വി.എ താജുദ്ദീൻ എന്നിവരാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. സാമ്പത്തിക പരാധീനതയുള്ള അസ്‌മയുടെ ചികിത്സ വൈകാൻ കാരണം ആംബുലൻസ് ഡ്രൈവർ ആന്‍റണിയാണെന്നും ഇയാൾക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് മെമ്പർ താജുദ്ധീൻ ആവശ്യപ്പെട്ടു.

അതേസമയം താൻ വാടക ആദ്യം നൽകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും പൈസ കിട്ടിയാൽ മാത്രമേ പോകാൻ കഴിയുകയുള്ളൂവെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഡ്രൈവർ ആന്‍റണിയുടെ വിശദീകരണം. ബന്ധുക്കൾ തന്നെയാണ് തന്നോട് കാത്തിരിക്കാൻ പറഞ്ഞതെന്നും പൈസയെ കുറിച്ച് ആദ്യം പറഞ്ഞില്ലെങ്കിൽ പലരും പണം നൽകാറില്ലെന്നും ഇയാൾ പറഞ്ഞു.

മൃതദേഹം മാറി നൽകി : നേരത്തെ കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകിയതും വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി 68 വയസുള്ള വാമദേവന്‍റെ മൃതദേഹത്തിന് പകരം, രാജേന്ദ്രൻ നീലകണ്‌ഠൻ എന്നയാളുടെ മൃതദേഹമാണ് മാറി നൽകിയത്. ജൂലൈ ഒന്നിനായിരുന്നു സംഭവം.

വാമദേവന്‍റെ ബന്ധുക്കൾ അന്ത്യകർമങ്ങൾക്കായി മൃതദേഹം വീട്ടിലെത്തിച്ച് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് മാറിയ വിവരം അറിഞ്ഞത്. ഉടൻ ബന്ധുക്കൾ ആശുപത്രിയിൽ തിരിച്ചെത്തുകയും വാമദേവന്‍റെ മൃതദേഹവുമായി മടങ്ങുകയുമായിരുന്നു. ആശുപത്രി ജീവനക്കാർ മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പാക്കിയതിന് ശേഷമാണ് വിട്ട് നൽകിയത്.

ALSO READ : കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി; സംഭവത്തില്‍ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം

എന്നാൽ വെന്‍റിലേറ്ററിൽ ഏറെ നാൾ ചികിത്സയിൽ കഴിഞ്ഞിരുന്ന വാമദേവന്‍റെ മൃതദേഹം ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ ബന്ധുക്കൾക്ക് കഴിയാതെ വന്നതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നാണ് വിവരം. സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു.

Last Updated : Jul 12, 2023, 2:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.