ETV Bharat / state

കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ വിദേശികൾക്കായി ഔട്ട് റീച്ച് സെല്‍

author img

By

Published : Mar 21, 2020, 8:56 AM IST

ഇന്ന് ഉച്ച മുതലാണ് ഔട്ട് റീച്ച് സെല്‍ സേവനം ആരംഭിക്കുന്നത്.

Foreigners Outreach Cell  Kochi Commissioner's Office  വിദേശികൾക്കായി ഔട്ട് റീച്ച് സെല്‍  കൊച്ചി കമ്മീഷണര്‍ ഓഫീസ്  Outreach Cell for Foreigners at Kochi Commissioner's Office  എറണാകുളം  എറണാകുളം ജില്ലാ വാര്‍ത്തകള്‍
കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ വിദേശികൾക്കായി ഔട്ട് റീച്ച് സെല്‍

എറണാകുളം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ വിദേശികൾക്കായി ഔട്ട് റീച്ച് സെല്‍ ആരംഭിക്കുന്നു. വൈറസ് വ്യാപനം മൂലം ബുദ്ധിമുട്ട് നേരിടുന്ന വിദേശ പൗരന്മാർക്ക് സഹായം നൽകുന്നതിനായാണ് കമ്മീഷണര്‍ ഓഫീസില്‍ ഫോറിനേഴ്‌സ് ഔട്ട് റീച്ച് സെല്‍ ആരംഭിക്കുന്നത്. ഇന്ന് ഉച്ച മുതലാണ് പദ്ധതിക്ക് ഔപചാരികമായി തുടക്കം കുറിക്കുക.

ആരോഗ്യ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വൈദ്യസഹായം, താമസം, ഗതാഗതം, ടിക്കറ്റിങ്, വിസ സഹായം എന്നിവ ആവശ്യമുള്ള വിദേശ പൗരൻമാർക്ക് ടെക്സ്റ്റ്, ഓഡിയോ അല്ലെങ്കിൽ വീഡിയോ സന്ദേശത്തിലൂടെ ഫോറിനേഴ്‌സ് ഔട്ട് റീച്ച് സെല്ലുമായി ബന്ധപ്പെടാം. അല്ലെങ്കിൽ 8590202060 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയക്കാവുന്നതുമാണ്. കമ്മീഷണര്‍ ഓഫീസിന്‍റെ ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, വെബ്‌സൈറ്റ് ലിങ്കുകൾ വഴി വിദേശികള്‍ക്ക് കൊച്ചി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. കഴിഞ്ഞ ദിവസമാണ് കൊച്ചി പൊലീസിന്‍റെ ടെലി മെഡിസിൻ സംവിധാനമായ 'സ്വരക്ഷ' പ്രവർത്തനം തുടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.