ETV Bharat / state

ഔഷധി ചെയർമാൻ ഡോ. കെ.ആർ വിശ്വംഭരൻ അന്തരിച്ചു - Dr. KR Vishwambharan

അങ്കമാലി ടെല്‍ക്, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, കേരള ബുക്‌സ് ആന്‍ഡ് പബ്ളിഷിങ് സൊസൈറ്റി എന്നിവയുടെ എംഡി, പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍, സ്പോര്‍ട്‌സ് ഡയറക്‌ടര്‍, സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Oushadhi Chairman Dr. KR Vishwambharan passes away  ഔഷധി ചെയർമാൻ ഡോ. കെ.ആർ വിശ്വംഭരൻ അന്തരിച്ചു  ഔഷധി ചെയർമാൻ  ഡോ. കെ.ആർ വിശ്വംഭരൻ  അന്തരിച്ചു  ഡോ. കെ.ആർ വിശ്വംഭരൻ അന്തരിച്ചു  passes away  Dr. KR Vishwambharan  Oushadhi Chairman
ഔഷധി ചെയർമാൻ ഡോ. കെ.ആർ വിശ്വംഭരൻ അന്തരിച്ചു
author img

By

Published : Sep 17, 2021, 11:57 AM IST

എറണാകുളം: ഔഷധി ചെയർമാൻ ഡോ. കെ.ആർ വിശ്വംഭരൻ(70) അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം.

ആലപ്പുഴ, എറണാകുളം ജില്ലകളുടെ കലക്‌ടറായും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അങ്കമാലി ടെല്‍ക്, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, കേരള ബുക്‌സ് ആന്‍ഡ് പബ്ളിഷിങ് സൊസൈറ്റി എന്നിവയുടെ എംഡി, പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍, സ്പോര്‍ട്‌സ് ഡയറക്‌ടര്‍, സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാക്ഷരതാപ്രസ്ഥാനത്തിന്‍റെ ആദ്യകാല പ്രവര്‍ത്തകരിൽ ഒരാളാണ് ഡോ.കെ.ആർ വിശ്വംഭരൻ. മാവേലിക്കര കാവില്‍ പരേതരായ കെ.വി അച്യുതന്‍റെയും കെ.എസ് തങ്കമ്മയുടെയും മകനാണ്. ഭാര്യ: പി എം കോമളം (എസ്ബിടി എറണാകുളം ബ്രോഡ്‌വേ ശാഖ മാനേജര്‍). മക്കള്‍: വി അഭിരാമൻ, വി. അഖില.

Also Read: ഇടുക്കിയുടെ മണ്ണിലേയ്ക്ക് ഇനി വിമാനം പറന്നിറങ്ങും; എയര്‍ സ്‌ട്രിപ് നിര്‍മാണം അന്തിമ ഘട്ടത്തില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.