ETV Bharat / state

സഭക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളെന്ന് ഓർത്തഡോക്സ് സഭ - സഭാ തർക്കത്തിൽ കത്ത്

സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് സഭ ശ്രമിക്കുന്നത്. ശവസംസ്കാരത്തിൽ പ്രശ്നങ്ങൾ സൃഷിടിച്ചിട്ടില്ലെന്നും ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു

സഭക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളെന്ന് ഓർത്തഡോക്സ് സഭ
author img

By

Published : Nov 22, 2019, 2:48 AM IST

എറണാകുളം: സുപ്രീം കോടതി വിധിയുടെ മറവിൽ പള്ളികൾ കയ്യേറുന്നു എന്ന പ്രചാരണം ശരിയല്ലെന്നും സഭയ്‌ക്കെതിരെ നടക്കുന്നത് കുപ്രചരണമാണെന്നും ഓർത്തഡോക്സ് സഭ. 1934 ലെ ഭരണഘടന അനുസരിച്ച് പള്ളികൾ ഭരിക്കപ്പെടണമെന്നാണ് സുപ്രീംകോടതി വിധി. ഇതനുസരിച്ചുള്ള ഭരണക്രമം പള്ളികളിൽ സ്ഥാപിക്കുന്നതിനുവേണ്ടിയാണ് സഭ പരിശ്രമിക്കുന്നത്. കട്ടച്ചിറയിലെ ശവസംസ്കാരത്തിലും പിറവത്ത് ജവാന്‍റെ മൃതദേഹത്തോടും അനാദരവ് കാണിച്ചിട്ടില്ലെന്നും ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സഭക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളെന്ന് ഓർത്തഡോക്സ് സഭ

അതേസമയം യാക്കോബായ സഭയുമായുളള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 13 വൈദികർ ഒപ്പിട്ട കത്ത് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവക്ക് നൽകി.

പൊതുസമൂഹത്തിൽ സഭ അവഹേളിക്കപ്പെടുകയാണെന്നും ശവസംസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഭാവിയിൽ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ കൃത്യമായ ധാരണ കൊണ്ടുവരണമെന്നും അഭിഭാഷകരെ മാത്രം ആശ്രയിക്കാതെ സഭയിലെ വിവിധ സമിതികളെ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും ഓർത്തഡോക്സ് വൈദികർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വൈദികർ നൽകിയ കത്തിലെ ആവശ്യങ്ങൾ ബന്ധപ്പെട്ട സമിതികളിൽ ചർച്ച നടത്തുമെന്നാണ് ഓർത്തഡോക്സ് വിഭാഗം പ്രതികരിച്ചത്.

Intro:Body:

Intro:

Body:സുപ്രീം കോടതി വിധിയുടെ മറവിൽ പള്ളികൾ കയേറുന്നു എന്ന പ്രചാരണം ശരിയല്ലെന്നും സഭയ്ക്കെതിരെ നടക്കുന്നത് കുപ്രചരണമാണെന്നും ഓർത്തഡോക്സ് സഭ. 1934 ലെ ഭരണഘടന അനുസരിച്ച് പള്ളികൾ ഭരിക്കപ്പെടണമെന്നാണ് സുപ്രീംകോടതിയുടെ വിധി. ഇതനുസരിച്ചുള്ള ഭരണക്രമം പള്ളികളിൽ സ്ഥാപിക്കുന്നതിനുവേണ്ടിയും സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുമായുള്ള പരിശ്രമങ്ങൾ മാത്രമാണ് ഓർത്തഡോക്സ് സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

byte

ഓർത്തഡോക്സ് സഭ ആരുടെയും ശവസംസ്കാരം തടഞ്ഞിട്ടില്ല. സംസ്കാരം തടയുന്നതും മൃതദേഹത്തോട് അനാദരവ് കാണിക്കുന്നതും  യാക്കോബായ സഭയാണെന്നും ഓർത്തഡോക്സ് വിഭാഗം ആരോപിച്ചു. കട്ടച്ചിറയിലലെ ശവസംസ്കാരത്തിലും പിറവത്ത് ജവാന്റെ മൃതദേഹത്തോടും അനാദരവ് കാണിച്ചിട്ടില്ലെന്നും പള്ളി പിടിക്കാനും കയറാനും ഓർത്തഡോക്സ് സഭ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യാക്കോബായ സഭയുമായുളള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരുടെ സെമിനാരി അധ്യാപകനായ ഫാദർ ടി ജെ ജോഷി ഉൾപ്പെടെയുള്ള 13 വൈദികർ ഒപ്പിട്ട കത്ത് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് അറിയിച്ചു. പൊതുസമൂഹത്തിൽ സഭ അവഹേളിക്കപ്പെടുകയാണെന്നും ശവസംസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഭാവിയിൽ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ കൃത്യമായ ധാരണ കൊണ്ടുവരണമെന്നും, അഭിഭാഷകരെ മാത്രം ആശ്രയിക്കാതെ സഭയിലെ വിവിധ സമിതികളെ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും ഓർത്തഡോക്സ് വൈദികർ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വൈദികർ നൽകിയ കത്തിലെ ആവശ്യങ്ങൾ ബന്ധപ്പെട്ട സമിതികളിൽ ചർച്ച നടത്തുമെന്നാണ് ഓർത്തഡോക്സ് വിഭാഗം പ്രതികരിച്ചത്.

byte

അതേസമയം പാത്രിർക്കീസ് അയച്ച കത്തിന് മറുപടി കൊടുത്തോ എന്ന ചോദ്യത്തിന് ഉചിതമായ കത്തുകൾക്ക് മറുപടി നൽകും അല്ലാത്ത പക്ഷം മറുപടി നൽകേണ്ട ആവശ്യമില്ലെന്നായിരുന്നു ഓർത്തഡോക്സ് വിഭാഗത്തിന്റെ മറുപടി. സഭയുടെ വൈദിക ട്രസ്റ്റി ഡോ.ഫാ. എം ഒ ജോൺ, എം ഒ എസ് .സി അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ETV Bharat

Kochi

Conclusion:

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.