ETV Bharat / state

Opening Of PV Anwar's Park : പിവി അൻവറിന്‍റെ പാർക്ക് തുറക്കാനുള്ള അനുമതി : സർക്കാർ ഉത്തരവിനെതിരായ ഹർജി നാളെ പരിഗണിക്കും - PVR Tourism Village Kakkadampoyil

River Basin Protection Committee : പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കണമെന്നും യാതൊരു പഠനവും നടത്താതെയാണ് പാർക്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതെന്നും അനുമതി നൽകിയത് അദ്ദേഹത്തിന്‍റെ സ്വാധീനത്തിൽ ആണെന്നും ഹർജിക്കാരന്‍

The High Court was adjourned the petition  ഹർജി ഹൈക്കോടതി പരിഗണിക്കാനായി മാറ്റി  The High Court adjourned the plea  against the government order that opened the park  പി വി അൻവറിന്‍റെ പാർക്ക് തുറന്നു കൊടുത്ത സർക്കാർ  പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ  പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ  വിദഗ്‌ധ സമിതി  PV Anwar  നദീതട സംരക്ഷണ സമിതി  River basin protection committee  adjourned the petition  പി വി അൻവർ
The High Court Was Adjourned The Petition
author img

By ETV Bharat Kerala Team

Published : Sep 12, 2023, 4:56 PM IST

എറണാകുളം : പി വി അൻവർ എം.എൽ.എ യുടെ ഉടമസ്ഥതയിലുള്ള പാർക്ക് തുറക്കാന്‍ അനുമതി നല്‍കിയ സർക്കാർ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി (Opening Of PV Anwar's Park). ജസ്റ്റിസ് മുരളി പുരുഷോത്തമന്‍റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജി.

കൂടാതെ പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കണം, യാതൊരു പഠനവും നടത്താതെയാണ് പാർക്ക് തുറന്ന് പ്രവര്‍ത്തിക്കുന്നത്, ഇതിന് അനുമതി നൽകിയത് പി വി അൻവറിന്‍റെ സ്വാധീനത്താലാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

നദീതട സംരക്ഷണ സമിതി (River basin protection committee) പ്രവർത്തകൻ ടി വി രാജൻ ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. വിദഗ്‌ധ സമിതിയെ (Expert Committee) കൊണ്ട് കെട്ടിടങ്ങളുടെ സ്ഥിരത പരിശോധിപ്പിച്ചില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. സഹകരണ സൊസൈറ്റിയുടെ പഠന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പാർക്ക് തുറന്നത്. ഹർജിയില്‍ വിധി വരുന്നത് വരെ പാർക്കിന്‍റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.

കഴിഞ്ഞ മാസമാണ് പി.വി അൻവറിന്‍റെ കക്കാടംപൊയിലിലുള്ള പാർക്ക് തുറന്നുകൊടുക്കാൻ സർക്കാർ അനുമതി നൽകിയത്. 2018 ലെ മണ്ണിടിച്ചിലിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട് നൽകുകയും പാർക്ക് പൂട്ടാൻ ജില്ല കലക്‌ടർ ഉത്തരവിടുകയുമായിരുന്നു. അനധികൃതമായി നിര്‍മ്മിച്ച ത​ട​യ​ണ​ക​ൾ പൊ​ളി​ച്ചു​നീക്കുകയും ചെയ്‌തിരുന്നു.

ALSO READ: നീരൊഴുക്ക് തടസപ്പെടുത്തുന്നു; പി വി അൻവർ എംഎൽഎയുടെ റിസോര്‍ട്ടിന്‍റെ തടയണകള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

ടൂറിസം പദ്ധതിയുടെ ഭാഗമായി പി വി അന്‍വര്‍ എംഎല്‍എ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് അതീവ പരിസ്ഥിതി ലോല പ്രദേശമായ കക്കാടംപൊയിലില്‍ പിവിആര്‍ നാചുറോ റിസോര്‍ട്ടില്‍ പ്രകൃതിദത്ത നീരുറവ തടഞ്ഞ് നാല് തടയണകള്‍ നിർമിച്ചത്. ഇത് വിവാദമായതിനെ തുടർന്നാണ് നിയമ നടപടിയിലേക്ക് നീങ്ങിയത്. കൂടരഞ്ഞി പഞ്ചായത്തും കോഴിക്കോട് കലക്‌ടറും നടപടിയെടുക്കാതെ പലവട്ടം തടയണ സംരക്ഷിച്ചത് വിവാദങ്ങൾക്ക് ഇടയാക്കി.

ALSO READ: പിവി അന്‍വറിനെതിരായ മിച്ച ഭൂമി കേസ്; അധികഭൂമിയുടെ രേഖകള്‍ ഹാജരാക്കി പരാതിക്കാര്‍

സ്വാ​ഭാ​വി​ക നീരൊഴുക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ട​യ​ണ​ക​ൾ പൊ​ളി​ച്ചുനീക്കണമെന്ന് കലക്‌ടറുടെ ഉ​ത്ത​ര​വുണ്ടായിരുന്നു.ഇത് നിലനില്‍ക്കെ പി വി അന്‍വര്‍ എംഎല്‍എ തടയണകളും റിസോര്‍ട്ടും നിലനില്‍ക്കുന്ന സ്ഥലം കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വില്‍പ്പന നടത്തി. ഇതിനിടെ ത​ട​യ​ണ​ക​ൾ ഒ​രു മാസ​ത്തി​ന​കം പൊ​ളി​ച്ചുനീ​ക്ക​ണ​മെ​ന്നും ഇതിന്‍റെ ചെലവ് ഉടമകളിൽനിന്ന് ഈടാക്കണമെന്നും ഹൈ​ക്കോ​ട​തി ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു. നാലുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കക്കാടംപൊയിലിലെ പിവിആർ റിസോർട്ടിലെ നാല് തടയണകൾ പൊളിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.