ETV Bharat / state

ശസ്‌ത്രക്രിയ വിജയം: ജര്‍മനിയില്‍ നിന്നും ഉമ്മന്‍ചാണ്ടി 17ന് കേരളത്തിലേക്ക് - oommen chandy returning to kerala

മൂന്ന് ദിവസത്തെ വിശ്രമം വേണമെന്ന ഡോക്‌ടര്‍മാരുടെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ കേരളത്തിലേക്കുള്ള യാത്ര നീട്ടിയത്

ഉമ്മന്‍ചാണ്ടി  ഉമ്മന്‍ചാണ്ടി ശസ്ത്രക്രിയ  ഉമ്മന്‍ചാണ്ടി ചികിത്സ  oommen chandy  oommen chandy returning to kerala  oommen chandy treatment
ശസ്‌ത്രക്രിയ വിജയം, ജര്‍മ്മനിയില്‍ നിന്നും ഉമ്മന്‍ചാണ്ടി 17ന് കേരളത്തിലേക്ക്
author img

By

Published : Nov 15, 2022, 9:08 AM IST

എറണാകുളം: ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ സർജറിക്ക് ശേഷം വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ചാണ്ടി ഞായറാഴ്‌ച ആശുപത്രി വിട്ടിരുന്നു. മൂന്ന് ദിവസം വിശ്രമം വേണമെന്ന ഡോക്‌ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മടക്കയാത്ര നീട്ടിയത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

ഉമ്മന്‍ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശാസ്ത്രക്രിയയായതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും അതിവേഗം അദ്ദേഹം പൂർണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തുമെന്നും ആശുപത്രിയിൽ ഒപ്പമുള്ള ബെന്നി ബെഹനാൻ എം പി അറിയിച്ചു. ജർമനിയിലെ ഇന്ത്യൻ അംബാസഡർ പർവതനേനി ഹരീഷ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ സന്ദര്‍ശിച്ചിരുന്നു. മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പം ബെർലിനിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.