എറണാകുളം : ടിപ്പർ ലോറി ഇരുചക്ര വാഹനത്തിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. സ്‌കൂട്ടർ യാത്രക്കാരിയായ തുറവൂർ അയ്യമ്പിള്ളി വീട്ടിൽ സജ്‌ന സോയ(35)യാണ് മരിച്ചത്. അങ്കമാലി മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്‌തുവരികയായിരുന്നു.
ബുധനാഴ്‌ച രാവിലെ ആശുപത്രിയിലേക്കുളള യാത്രക്കിടെ മൂക്കന്നൂരിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.