എറണാകുളം: മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാരെ കണ്ടെത്തുന്ന സാമ്പിൾ സർവെയ്‌ക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയിൽ. എന്‍എസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ഇത് സംബന്ധിച്ച ഹർജി നൽകിയത്.
മുഴുവൻ മുന്നാക്കക്കാരുടെയും ഭവനങ്ങൾ സന്ദർശിച്ച് വിവര ശേഖരം നടത്തുന്നില്ല. ശേഖരിക്കുന്നത് ചെറിയ സാമ്പിളാണെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ സര്‍വെ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
Also Read: പ്രണയത്തിന് എന്ത് പ്രായവും ദൂരവും..! 20കാരിയെ സ്വന്തമാക്കാൻ 77കാരൻ
നിലവിലെ സര്‍വെ അശാസ്‌ത്രീയമാണ്. യോഗ്യരായവരെ കൊണ്ട് ആധികാരികമായി സര്‍വെ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിയിൽ സർക്കാരിനും മുന്നാക്ക സമുദായ കമ്മിഷനും കോടതി നോട്ടീസ് അയച്ചു. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.