ETV Bharat / state

Ganapathy Raw | നാമജപഘോഷയാത്ര കേസ്: ഹൈക്കോടതിയെ സമീപിച്ച് എന്‍എസ്‌എസ്‌ - ബിജെപി

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്‌എസ്‌ വൈസ് പ്രസിഡന്‍റ് സംഗീത് കുമാറാണ് ഹർജി നൽകിയത്

nss approached highcourt  nss  nss procession  ganapathy raw  ganapathy remark  a n shamseer  m v govindan  cpim  sukumaran nair  bjp  rss  നാമജപ ഘോഷ  ഹൈക്കോടതിയെ സമീപിച്ച് എന്‍എസ്‌എസ്‌  എന്‍എസ്‌എസ്‌  എൻഎസ്‌എസ്‌ വൈസ് പ്രസിഡന്‍റ്  എറണാകുളം  നിയമവിരുദ്ധമായി സംഘം ചേർന്നു  ഗതാഗത തടസം സൃഷ്‌ടിച്ചു  ഗണപതി മിത്തല്ല സ്വത്താണ്  എ എന്‍ ഷംസീര്‍  എം വി ഗോവിന്ദന്‍  സിപിഎം  ബിജെപി  ആര്‍എസ്‌എസ്‌
ganapathy raw | നാമജപ ഘോഷയാത്രയെ തുടര്‍ന്ന് കേസെടുത്ത സംഭവം; ഹൈക്കോടതിയെ സമീപിച്ച് എന്‍എസ്‌എസ്‌
author img

By

Published : Aug 4, 2023, 7:14 PM IST

എറണാകുളം: തിരുവനന്തപുരത്ത് നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്‍റ പേരിൽ കേസെടുത്തതിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്‌എസ്‌ വൈസ് പ്രസിഡന്‍റ് സംഗീത് കുമാറാണ് ഹർജി നൽകിയത്. നിയമവിരുദ്ധമായി സംഘം ചേർന്നു, ഗതാഗത തടസം സൃഷ്‌ടിച്ചു തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് ഹർജിയിലെ വാദം.

സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും ഹർജിയിൽ വാദമുണ്ട്. മുതിർന്ന അഭിഭാഷകൻ വിജയഭാനു മുഖേനയാണ് ഹർജി നൽകിയത്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച്ച (7.08.2023) പരിഗണിക്കും. ഗണപതിയ്‌ക്കെതിരെ സ്‌പീക്കർ എഎൻ ഷംസീർ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു ബുധനാഴ്‌ച (2.08.2023) എൻഎസ്എസ് നാമജപ ഘോഷയാത്ര സംഘടിപ്പിക്കുകയും വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയും ചെയ്‌തത്.

ഗണപതി മിത്താണെന്നായിരുന്നു ഷംസീറിന്‍റെ വിവാദ പരാമർശം. ഷംസീർ മാപ്പ് പറയണമെന്നായിരുന്നു എൻഎസ്എസിന്‍റെ ആവശ്യം. നാമജപഘോഷയാത്ര നടത്തിയതിന്‍റെ പേരിൽ കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. കേസിന്‍റെ തുടർ നടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടയിലാണ് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്.

കേസ് ആയിരത്തോളം പേര്‍ക്കെതിരെ: ഘോഷയാത്രയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്. പൊലീസ് ആജ്ഞ ലംഘിച്ചാണ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.

അതേസമയം, നാമജപ ഘോഷയാത്ര നടത്തുന്ന വിവരം ഘോഷയാത്ര കടന്നുപോകുന്ന പൊലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് എൻഎസ്എസ് നേതൃത്വം നൽകുന്ന വിവരം. പക്ഷേ, രേഖാമൂലം അനുമതി വാങ്ങിയിട്ടില്ല. പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു എൻഎസ്എസ് നാമജപഘോഷയാത്ര നടത്തിയത്.

ഗണപതി മിത്തല്ല സ്വത്താണ്: തങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല തങ്ങളുടെ സ്വത്താണെന്ന ബാനറുകൾ ഉയർത്തിക്കാട്ടിയായിരുന്നു നാമജപ ഘോഷയാത്ര. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന ദീപം, പാളയത്ത് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പ്രതിഷ്‌ഠിച്ച ഗണപതി വിഗ്രഹത്തിന് മുന്നിലെ നിലവിളക്കിൽ കൊളുത്തിയ ശേഷമാണ് നാമജപഘോഷയാത്ര ആരംഭിച്ചത്.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടത്തിയ പ്രതിഷേധത്തിന്‍റെ അതേ മാതൃകയിലാണ് നാമജപ ഘോഷയാത്രയും നടത്തിയത്. നൂറുകണക്കിന് എൻഎസ്എസ് പ്രവർത്തകരാണ് നാമജപഘോഷയാത്രയിൽ അണിനിരന്നത്. ഗണപതി മിത്താണെന്ന വിവാദ പരാമർശം പിൻവലിച്ച് സ്‌പീക്കർ എഎൻ ഷംസീർ മാപ്പുപറയണമെന്നാണ് എൻഎസ്എസിന്‍റെ ആവശ്യം.

മാപ്പ് പറയില്ലെന്ന് ഷംസീര്‍: അതേസമയം, ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എല്ലാ മത വിശ്വാസികളെയും അംഗീകരിച്ച് പോകുക എന്നതാണ് തന്‍റെ നിലപാടെന്നും ഷംസീര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മാപ്പ് പറയേണ്ട ഒരാവശ്യവും ഇല്ല. ജനങ്ങളില്‍ ശാസ്‌ത്ര ബോധം വളര്‍ത്തുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്‍റേയും കടമയാണ്.

ഇന്ത്യന്‍ ഭരണഘടന കര്‍ത്തവ്യമാണെന്നും ഭരണഘടനയുടെ അനുച്ഛേദം 51 വ്യക്തമാക്കുന്നു. താന്‍ മാപ്പ് പറയുക എന്നാല്‍ അതിനര്‍ഥം ഭരണഘടനയെ തള്ളിപ്പറയുക എന്നാണ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ മുന്‍പ് പലരും ഇവിടെ പറഞ്ഞിട്ടുണ്ടെന്നും എ എന്‍ ഷംസീര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.