ETV Bharat / state

എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; രോഗബാധ സ്‌കൂൾ വിദ്യാർഥികളിൽ - മലയാളം വാർത്തകൾ

കാക്കനാട് സ്വകാര്യ സ്‌കൂളിൽ നിന്നയച്ച രണ്ട് വിദ്യാർഥികളുടെ സാമ്പിളുകളാണ് പോസിറ്റീവായത്

Noro virus confirmed  Noro virus  Mode of transmission of norovirus  Noro virus symptoms  precautions to avoid norovirus infection  Noro virus confirmed students  എന്താണ് നോറോ വൈറസ്  നോറോ വൈറസ്  നോറോ വൈറസ് രോഗ ലക്ഷണങ്ങൾ  നോറോ വൈറസ് പകരുന്ന രീതി  വിദ്യാർഥികളിൽ നോറോ വൈറസ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു
author img

By

Published : Jan 23, 2023, 3:43 PM IST

Updated : Jan 23, 2023, 6:34 PM IST

എറണാകുളം: ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്‌കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർഥികൾക്കും രക്ഷിതാക്കളിൽ ചിലർക്കും ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ചതിലെ രണ്ടു സാമ്പിളുകളാണ് പോസിറ്റീവായത്.

നിലവിൽ മൂന്ന് കുട്ടികൾ ചികിത്സയിലാണ്. ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ല ആരോഗ്യവകുപ്പിൽ നിന്നുള്ള സംഘം സ്ഥലം സന്ദർശിച്ചു. ക്ലാസുകൾ താത്‌കാലികമായി അടച്ചിട്ടുണ്ട്. കുടിവെളള സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു.

സൂപ്പർ ക്ലോറിനേഷനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. രോഗ ലക്ഷണങ്ങൾ ഉള്ളവർ നിരീക്ഷണത്തിൽ തുടരുന്നതിന് നിർദേശിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്.

എന്താണ് നോറോ വൈറസ്?: ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്‍റെയും കുടലിന്‍റെയും ആവരണത്തിന്‍റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്‌ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?: നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്‍റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെ പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

Noro virus confirmed  Noro virus  Mode of transmission of norovirus  Noro virus symptoms  precautions to avoid norovirus infection  Noro virus confirmed students  എന്താണ് നോറോ വൈറസ്  നോറോ വൈറസ്  നോറോ വൈറസ് രോഗ ലക്ഷണങ്ങൾ  നോറോ വൈറസ് പകരുന്ന രീതി  വിദ്യാർഥികളിൽ നോറോ വൈറസ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ
നോറോ വൈറസ് പകരുന്ന രീതി

രോഗ ലക്ഷണങ്ങള്‍: വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിൽ ഈ വൈറസ് ബാധ നിസാരമായി കാണാൻ സാധിക്കില്ല.

നോറോ വൈറസ് രോഗ ലക്ഷണങ്ങൾ

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം: വൈറസ് ബാധിതര്‍ ഡോക്‌ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗം ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
  • ആഹാരത്തിനു മുൻപും, ടോയ്‌ലറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
  • മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
  • ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്‌ത വെള്ളം ഉപയോഗിക്കുക.
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
  • പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
  • രോഗലക്ഷണങ്ങൾ ഉള്ളവർ ഭക്ഷണം പാചകം ചെയ്യുന്നതും പങ്ക് വയ്‌ക്കുന്നതും ഒഴിവാക്കുക.
  • കടല്‍ മത്സ്യങ്ങൾ, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്‌തതിന് ശേഷം മാത്രം കഴിക്കുക.

തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.

Last Updated : Jan 23, 2023, 6:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.