എറണാകുളം: ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കേരള സർക്കാർ-തൊഴിൽ നൈപുണ്യ വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചൂഷണം തടയുകയുമാണ് പരിപാടിയുടെ ലക്ഷ്യം. വിവിധ തൊഴിൽ മേഖലകളിൽ ഇവര്‍ക്ക് പരിശീലനവും നൽകി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്‌ടിക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് കലക്ടർ എസ് സുഹാസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പകർച്ച വ്യാധികളെ കുറിച്ച് ആരോഗ്യരംഗത്തെ വിദഗ്‌ദര്‍ ക്ലാസുകൾ നയിച്ചു. പരിപാടിയിൽ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയും മരുന്ന് വിതരണവും നടത്തി. നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
ഇതര സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് - എറണാകുളം
കേരള സർക്കാർ-തൊഴിൽ നൈപുണ്യ വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും സംയുക്തമായി ബോധവത്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി.