ETV Bharat / state

'കൊഴുമ്മൽ രാജീവനിലും ഒരു വിപ്ലവകാരിയുണ്ട്'; ന്നാ താന്‍ കേസ് കൊട് പോസ്റ്ററില്‍ ചെഗുവേരയായി ചാക്കോച്ചന്‍

author img

By

Published : Aug 27, 2022, 8:15 PM IST

Updated : Aug 27, 2022, 8:54 PM IST

റോഡിലെ കുഴിയെക്കുറിച്ചുള്ള ന്നാ താന്‍ കേസ് കൊട് സിനിമയുടെ ആദ്യ പോസ്റ്റര്‍ ശ്രദ്ധേയമായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകള്‍ ഈ പോസ്റ്റര്‍ ചര്‍ച്ചയാക്കിയ ശേഷമാണ് സംവാദ സാധ്യത തുറന്നിടുന്ന പുതിയതൊന്ന് അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരിക്കുന്നത്

ചെഗുവേരയായി ചാക്കോച്ചന്‍  ന്നാ താന്‍ കേസ് കൊട്  nna thaan case kodu new che guevara poster  nna thaan case kodu
'കൊഴുമ്മൽ രാജീവനിലും ഒരു വിപ്ലവകാരിയുണ്ട്..!'; ന്നാ താന്‍ കേസ് കൊട് പോസ്റ്ററില്‍ ചെഗുവേരയായി ചാക്കോച്ചന്‍

ചെഗുവേരയുടെ തൊപ്പിയും താടിയും വച്ച് ചിരിക്കുന്ന കുഞ്ചോക്കോ ബോബന്‍. ഒപ്പം, 'കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന വാചകവും. ന്നാ താന്‍ കേസ് കൊട് സിനിമയുടെ പോസ്റ്റര്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുകയാണ്. കുഞ്ചാക്കോ ബോബന്‍റെ ഔദ്യോഗിക പേജിലാണ് സിനിമയുടെ പുതിയ പോസ്റ്റര്‍ വന്നത്.

ചെഗുവേര പോസ്റ്ററിനൊപ്പം ഒരു കുറിപ്പും കുഞ്ചോക്കോ ബോബന്‍ പങ്കുവയ്‌ക്കുകയുണ്ടായി. ''കൊഴുമ്മൽ രാജീവനിലും ഒരു വിപ്ലവകാരിയുണ്ട്..!! നീതിയ്ക്കായുള്ള അയാളുടെ പോരാട്ടത്തിന്‍റെ കഥ, നിങ്ങളെ ഏറെ ആവേശം കൊള്ളിയ്ക്കും..! "വരിക വരിക കൂട്ടരേ‌.." നിങ്ങളുടെ സമീപമുള്ള തിയേറ്ററുകളിൽ.!.'' - ഇങ്ങനെയായിരുന്നു കുറിപ്പ്.

  • " class="align-text-top noRightClick twitterSection" data="">

'കുഴിയുണ്ടേലും വരണേ...': ഓഗസ്റ്റ് 11 ന് പുറത്തുവന്ന ഈ സിനിമയുടെ പോസ്റ്ററാണ് ആദ്യം വന്‍ ചര്‍ച്ചയായത്. ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതായിരുന്നു ഈ പോസ്റ്റര്‍. 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ', എന്നായിരുന്നു പരസ്യവാക്യം. പ്രേം കുമാര്‍ അടക്കമുള്ള ചില ഇടത് സഹയാത്രികര്‍ ഈ പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയുണ്ടായി. ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പില്‍ സിനിമ തിയേറ്ററില്‍ പോയി കാണില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സമാനമായ അഭിപ്രായം നിരവധി പേര്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു.

READ MORE | 'അത് സിനിമ പോസ്‌റ്റര്‍, ആ വിധത്തില്‍ കണ്ടാല്‍ മതി'; വിവാദത്തില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ പ്രതികരണം

എന്നാല്‍, സിനിമയുടെ പരസ്യത്തെ പിന്തുണച്ച് ഇടതുപക്ഷത്തെ നിരവധി നേതാക്കളും അനുഭാവികളും രംഗത്തെത്തുകയുണ്ടായി. കേരളത്തിലെ റോഡുകളിലെ കുഴികളെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ ശക്തമായിരിക്കെ പ്രതിപക്ഷ വാദങ്ങളെ പിന്തുണക്കുന്നതാണ് സിനിമ പോസ്റ്റര്‍ എന്നായിരുന്നു എതിരഭിപ്രായം. എന്നാല്‍, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ആ രൂപത്തില്‍ തന്നെ കാണണമെന്നായിരുന്നു അനുകൂല നിലപാട്. റോഡിലെ കുഴിയെ അടിസ്ഥാനമാക്കിയുള്ള സിനിമയുടെ പ്ലോട്ടിനെ ഉദ്ദേശിച്ചായിരുന്നു പോസ്റ്റര്‍ ഇറങ്ങിയത്. ഇത് വ്യക്തമാക്കുന്നതായിരുന്നു പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ റോഡിലെ കുഴികളെക്കുറിച്ചുള്ള പരാമര്‍ശം.

'പരസ്യത്തെ ആ നിലയിൽ കാണണം': അതേസമയം, ചിത്രത്തിന്‍റെ ഈ പോസ്റ്ററിനെതിരായ സൈബർ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞ് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തുകയുണ്ടായി. സിനിമയുടെ പരസ്യമായി മാത്രം ആ വാചകത്തെ കണ്ടാൽ മതി. പരസ്യത്തെ ആ നിലയിൽ എടുക്കണം. സൈബർ ആക്രമണത്തെ കുറിച്ചറിയില്ല. അതിനെ കുറിച്ച്, അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

ALSO READ | 'ദേവദൂതര്‍ പാടി', മതിമറന്ന് ആടി ചാക്കോച്ചന്‍, വൈറല്‍ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'കുഴി ഇല്ലെങ്കിലും വരണേ..!': പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ആദ്യ പോസ്റ്റര്‍ വന്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് റോഡിലെ കുഴിയെക്കുറിച്ച് പറയുന്ന രണ്ടാമത്തെ പോസ്റ്റര്‍ ഇറങ്ങിയത്. തിയേറ്ററിലേക്കുള്ള റോഡില്‍ കുഴി ഇല്ലെങ്കിലും വന്നേക്കണേ എന്നായിരുന്നു ഇതിലെ വാചകം. ഗള്‍ഫ് രാജ്യങ്ങളിലെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഈ വാചകം വച്ച് പോസ്റ്റര്‍ ഇറങ്ങിയത്. ശേഷമാണ്, ഓഗസ്റ്റ് 27 ന് വൈകിട്ട് ശ്രദ്ധേയമായ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തുവന്നത്.

രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. എസ്‌ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വഹിച്ചാണ് ചിത്രം പുറത്തിറങ്ങിയത്.

Last Updated : Aug 27, 2022, 8:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.