ETV Bharat / state

നിപ; സംസ്ഥാനത്ത് 311 പേർ നിരീക്ഷണത്തിൽ - സ്ഥിരീകരിച്ചു

രോഗത്തെ കുറിച്ചു പൊതുജനങ്ങൾക്കുള്ള ആശങ്കകൾ ദുരീകരിക്കുവാൻ കലക്ടറേറ്റിൽ ആരംഭിച്ചിട്ടുള്ള ജില്ലാ കൺട്രോൾ റൂമിൽ 1077 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്

പ്രതീകാത്മകചിത്രം
author img

By

Published : Jun 4, 2019, 9:08 PM IST

കൊച്ചി: നിപ രോഗം സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ല അതീവ ജാഗ്രതയിൽ. പനി ബാധിച്ച കാലയളവിൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനം ദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇതുവരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടിൽ തന്നെ കഴിയുവാനുള്ള നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ഇതിൽ രോഗിയുമായി അടുത്ത സമ്പർക്കം ഉണ്ടായിട്ടുള്ള വരെ ജില്ലാ കൺട്രോൾ റൂമിൽ നിന്നും നേരിട്ട് ഫോണിൽ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്.

ഇവരിൽ ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള നാല് പേരെ വിദഗ്ദ്ധ ചികിത്സ, പരിശോധന എന്നിവക്കായി കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസ്ലേഷന്‍ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ മൂന്ന് പേർ രോഗിയെ ആശുപത്രിയിൽ പരിചരിച്ച സംഘത്തിലുണ്ടായിരുന്നവരാണ്. ഒരാൾ രോഗിയോടൊപ്പം പഠിച്ച വിദ്യാർഥിയും. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു ജില്ലകളിലുള്ളവരെ അതത് ജില്ലയിൽ നിന്നും നിരീക്ഷണം നടത്തുന്നതാണ്. നിപ നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് വിവിധ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പനി പിടിച്ച യുവാവിന് നിപയാകാനിടയുണ്ടെന്ന സംശയം നിലനിന്നിരുന്നതിനാൽ നേരത്തെ തന്നെ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും സാധിച്ചിരുന്നു. വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് വകുപ്പ് മേധാവികളുടെ യോഗം ചേർന്നിരുന്നു. നിപ പ്രതിരോധം സംബന്ധിച്ചുള്ള എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ജില്ലാ കൺട്രോൾ റൂം വഴിയായിരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. വനം, മൃഗസംരക്ഷണം, തൊഴിൽ വകുപ്പുകൾ എന്നിവ പ്രത്യേകം ശ്രദ്ധ പുലർത്തണം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് തൊഴിൽ വകുപ്പിന് നിർദേശം നൽകി. ഒന്നിടവിട്ട ദിവസങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ച് രോഗലക്ഷണങ്ങളുള്ളവരുണ്ടോ എന്ന് വിലയിരുത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. ലേബർ ക്യാമ്പുകളിൽ അവരുടെ ഭാഷയിലുള്ള ബോധവൽക്കരണ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിക്കണം. മലയാളം കൈകാര്യം ചെയ്യാൻ അറിയാവുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അവരുടെ ഇടയിൽ ബോധവൽക്കരണം നടത്തണം. ആയുർവേദ, ഹോമിയോ വകുപ്പുകൾ പനി, മറ്റു ഗുരുതര ലക്ഷണങ്ങളുമായി എത്തുന്നവരെ അലോപ്പതി സംവിധാനത്തിലേക്ക് റഫർ ചെയ്യണം.

മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ ഉണ്ടായിട്ടുള്ള അസ്വാഭാവിക സംഭവങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്. പന്നിവളർത്തല്‍ കേന്ദ്രങ്ങളിലും മറ്റും വവ്വാലുകളുമായി നേരിട്ടുള്ള ബന്ധം ഉണ്ടാകാത്ത രീതിയിലുള്ള സുരക്ഷ ഒരുക്കണം. ഫാമുകളെ പ്രത്യേകം നിരീക്ഷണത്തിൽ വെക്കണം. വനം വന്യജീവി വകുപ്പും നിരീക്ഷണം ശക്തമാക്കേണ്ടതാണ്. രോഗം സ്ഥിരീകരിച്ച വടക്കേക്കര പഞ്ചായത്തുൾപ്പെടുന്ന ഏഴിക്കര ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുൾപ്പെടെയുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും നിപ സംബന്ധിച്ച പ്രത്യേക പരിശീലനം നടത്തി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ നടത്തിയ ബോധവൽകരണ പരിപാടിയിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിദ്യ കെ.ആർ ക്ലാസ്സെടുത്തു.നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി അടുത്ത 21 ദിവസത്തേക്കായി പ്രത്യേക കർമ്മ പദ്ധതിയും തയ്യാറാക്കി.

ജില്ല ആർ.സി.എച്ച് ഓഫീസർ ഡോ. ഷീജ എൻ.എയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വടക്കേക്കരയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ നടപടികൾ വിശദീകരിച്ചു. ഇത് കൂടാതെ ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലെയും ജീവനക്കാർക്കും പരിശീലനം നൽകി. പനി ബാധിതരായി എത്തുന്ന രോഗികളെ പരിചരിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഒരുക്കേണ്ട സജ്ജീകരണങ്ങൾ എന്നിവ സംബന്ധിച്ച് മുഴുവൻ ജീവനക്കാർക്കും ബോധവൽക്കരണം നൽകും. കോഴിക്കോട് നിപ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അന്നത്തെ ജില്ലാ കലക്ടർ യു.വി. ജോസ്, കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്ഗോപകുമാർ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ.നവീൻ എന്നിവർ ജില്ലാ കൺട്രോൾ റൂമിലെത്തി ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.

രോഗിയുമായി സമ്പർക്കം വന്നിട്ടുള്ളവരുടെ കൃത്യമായ ലിസ്റ്റ് ശാസ്ത്രീയമായി തയ്യാറാക്കണമെന്ന് യു.വി. ജോസ് നിർദേശിച്ചു. രോഗികളെയും രോഗം സംശയിക്കുന്നവരെയും ചികിത്സക്കായി കൊണ്ടു പോകുവാൻ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് കോഴിക്കോട് അനുവർത്തിച്ച സംവിധാനങ്ങൾ പങ്കുവെച്ചു. ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് എപിഡെമിയോളജിയിൽ നിന്നുമുള്ള ശാസ്ത്രജ്ഞന്മാരായ ഡോ. തരുൺ, ഡോ. ആരതി, ഡോ. ഹരി എന്നിവരും കൺട്രോൾ റൂം സന്ദർശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്ന് എത്തിച്ചേർന്നിട്ടുള്ള ഡോ രുചി ജയ്നിന്‍റെ നേതൃത്വത്തിലുള്ള എഴംഗസംഘവും ജില്ലയിലെത്തി ചേർന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും നേതൃത്വത്തിൽ വിവിധ മെഡിക്കൽ ടീമുകളുടെ യോഗം ചേർന്ന് തുടർന്നുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ച നടത്തി.

രോഗത്തെ കുറിച്ചു പൊതുജനങ്ങൾക്കുള്ള ആശങ്കകൾ ദുരീകരിക്കുവാൻ കലക്ടറേറ്റിൽ ആരംഭിച്ചിട്ടുള്ള ജില്ലാ കൺട്രോൾ റൂമിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. 1077 എന്ന ജില്ല കൺട്രോൾ റൂം നമ്പറിലേക്ക് പൊതുജനങ്ങളുടെ ധാരാളം ഫോൺ വിളികൾ എത്തുന്നുണ്ട്. രോഗം പകരുന്നതെങ്ങിനെയെന്നത് സംബന്ധിച്ചാണ് ഭൂരിപക്ഷം വിളികളും. തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നത് സംബന്ധിച്ചും, വവ്വാലുകളുടെ സാന്നിദ്ധ്യം സംബന്ധിച്ചും, വളർത്തു മൃഗങ്ങളുമായി ഇടപഴകുന്നത് സംബന്ധിച്ചുമുള്ള അന്വേഷണങ്ങളും എത്തുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ടതായ യാതൊരു സാഹചര്യവുമില്ല. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവർത്തകർ എല്ലാ ദിവസവും ഫോൺ മുഖേന ബന്ധപ്പെട്ട് ആരോഗ്യനില വിലയിരുത്തുന്നതും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതുമാണെന്ന് എറണാകുളം ജില്ലാ കലക്ടർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

Intro:പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ്പ ബാധ സ്ഥിരീകരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നിന്നാണ് രോഗം സ്ഥിരീകരിച്ചത് . ഇതിനുപുറമെ നാലുപേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും 86 നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി കൊച്ചിയിൽ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി

Body:കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിന്റെ രക്തസാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയിൽ നിപ്പയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു .ഇതിനെ തുടർന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പൂണെയിലേക്കും സാമ്പിൾ അയച്ചത്. ഈ പരിശോധനയിലാണ് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.( ബൈറ്റ്)

നാലുപേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട് ഇതിൽ രണ്ടുപേർ സ്വകാര്യ ആശുപത്രിയിൽ രോഗബാധിതനായ വിദ്യാർഥിയെ പരിചരിച്ച നഴ്സുമാരാണ്. മറ്റു രണ്ടുപേർ രോഗിയുമായി അടുത്തിടപഴകിയ സുഹൃത്തുക്കളാണ്. ഇതിൽ ഒരാളെ കളമശ്ശേരി ആശുപത്രിയിലെ ഐസൊലേറ്റഡ് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടാമത്തെയാളെയും ഉടനെ മാറ്റും. രോഗിയുമായി നേരിട്ട് ബന്ധപ്പെട്ട് 86 പേർ നിരീക്ഷണത്തിൽ ആണ്. ഇവർ പരമാവധി പൊതുജന സമ്പർക്കം ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് . യുവാവിന് എല്ലാ സൗകര്യങ്ങളും സ്വകാര്യ ആശുപത്രി അധികൃതർ ഒരുക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല. മറ്റുള്ള രോഗികൾ ഭയപ്പെടേണ്ടതില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ ആണ് ജില്ലയിലെ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നത് .മുൻകരുതൽ എന്ന നിലയ്ക്ക് എല്ലാ മെഡിക്കൽ കോളജുകളിലും ഐസൊലേഷൻ വാർഡ് സ്ഥാപിക്കാൻ നിർദേശം നൽകി . കോഴിക്കോട് നിപ്പ ഉണ്ടായ സമയത്ത് അനുഭവങ്ങൾ മുൻനിർത്തിയാണ് കരുതൽ നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ഉൾപ്പെടെ ലഭ്യമാണ് .വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. എല്ലാ ദിവസവും വൈകുന്നേരം മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി .ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരവും കൊച്ചിയിൽ നടന്നു . ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖ ഖോബ്രഗഡെ ,ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള എന്നിവരും യോഗത്തിൽ പങ്കെടുത്തു. രാവിലെ ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിപക്ഷനേതാവ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു

Etv bharat
kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.