ETV Bharat / state

BREAKING NEWS സംസ്ഥാനത്ത് വീണ്ടും നിപ: ആരോഗ്യമന്ത്രിയുടെ സ്ഥിരീകരണം

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ

രിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ന് ലഭിക്കും
author img

By

Published : Jun 4, 2019, 7:36 AM IST

Updated : Jun 4, 2019, 12:13 PM IST

കൊച്ചി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപ വൈറസ് ബാധ സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചു. ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്നും എല്ലാം മുന്നൊരുക്കങ്ങളും സ്വീരിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ സ്ഥിരീകരിച്ച യുവാവിന്‍റെ സുഹൃത്തും ആശുപത്രിയില്‍ നിരീക്ഷണത്തില്‍. ആശുപത്രിയിലെ രണ്ട് നഴ്സുമാരും നീരീക്ഷണത്തിലെന്ന് ആരോഗ്യവകുപ്പ്. പറവൂർ സ്വദേശിയായ 23 കാരനാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് വീണ്ടും നിപ

നിപയെ നേരിടാൻ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കൊച്ചിയില്‍ പറഞ്ഞു. രോഗിയുടെ നില തൃപ്തികരമാണ്. രോഗത്തിന്‍റെ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ കോട്ടയത്തും ഐസലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. വിദ്യാർഥിയുമായി അടുത്തിടപഴകിയവരും വീട്ടുകാരും അടക്കം 86 പേർ നിലവിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ 22ഓളം പേർ വിദ്യാർഥികളാണ്. പുറമെയുള്ളവരെകൂടി കണ്ടെത്താനുള്ള ജില്ലാ തല പ്രവർത്തനവും ഇന്ന് നടക്കും.

നിപ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ച വിദ്യാർഥിയുടെ നാടായ പറവൂർ മേഖലയിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിഎംഒയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിക്കും. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച 'റിബാവിറിൻ' എന്ന ഗുളികകൾ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ഇത് ചികിത്സയിലുള്ള യുവാവിന് നൽകിവരികയാണ്. മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമൻ മോണോ ക്ലോണൽ ആന്‍റി ബോഡി ഇപ്പോൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാൽ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രത്യേകമായി പനി ക്ലിനിക്കും, ഐസോലേഷൻ വാർഡും സജ്ജീകരിച്ചിട്ടുണ്ട്. നിപ സംശയമുള്ള രോഗികൾ എത്തുകയാണെങ്കിൽ ആവശ്യമായ ചികിത്സ നിരീക്ഷണം എന്നിവ എറണാകുളം മെഡിക്കൽ കോളജിൽ ഉറപ്പുവരുത്തും. കൂടാതെ കലക്ടറേറ്റിൽ കൺട്രോൾ റൂം, മീഡിയ സെൽ, സർവൈലൻസ് യൂണിറ്റ്, ലോജിസ്റ്റിക്സ് കൺട്രോൾ യൂണിറ്റ് എന്നിവയുടെ പ്രവർത്തനവും ഊർജ്ജിതമാക്കിയിട്ടുണ്ട്.

Intro:Body:

കൊച്ചി: നിപ വൈറസ് ബാധ സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ന് ലഭിക്കും. വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് നീക്കം.  

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ രക്ത സാമ്പിളുകൾ പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ചത്. പരിശോധനഫലം എന്ത് തന്നെ ആയാലും പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി നടത്തണമെന്നാണ് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. 

ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ കോട്ടയത്തും ഐസലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ വീട്ടുകാർ അടക്കം 86 പേർ നിലവിൽ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇതിന് പുറമെയുള്ളവരെകൂടി കണ്ടെത്താനുള്ള ജില്ലാ തല പ്രവർത്തനവും ഇന്ന് നടക്കും. ഇതിനായി ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനമടക്കം നൽകിയിട്ടുണ്ട്.

രാവിലെ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യ സ്ഥിതി അടക്കം വിശദീകരിക്കാൻ ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പരിശോധന വിവരങ്ങളും മന്ത്രി മാധ്യമങ്ങളെ അറിയിച്ചേക്കും. സ്വകാര്യ ആശുപത്രിയിൽ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്ന ചികിത്സയിൽ വിദഗ്ധ സംഘം സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

Conclusion:
Last Updated : Jun 4, 2019, 12:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.