ETV Bharat / state

Newborn Baby Body Found Incident പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

Perumbavoor Police to Trace Parents : ഇരുപത് ദിവസം പ്രായമായ കുഞ്ഞിനെ ഞായറാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Body of Newborn baby Found in Perumbavoor  Newborn baby Found dead  Newborn baby Found death  Body of Newborn baby Abandoned  നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ  പെരുമ്പാവൂരിൽ നകുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ചു  രുമ്പാവൂർ പൊലീസ്  Perumbavoor Police to Trace Parents
Body of Newborn baby Found in Perumbavoor
author img

By ETV Bharat Kerala Team

Published : Oct 9, 2023, 12:53 PM IST

Updated : Oct 10, 2023, 2:39 PM IST

എറണാകുളം: പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് (Newborn Baby Body Found Incident Perumbavoor Police intensified-investigation). കുഞ്ഞിന്‍റെ ബന്ധുക്കളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പെരുമ്പാവൂർ പൊലീസ്.

അതേസമയം കുഞ്ഞിന്‍റെ മൃതദേഹം ഇന്ന് പോസ്‌റ്റ്‌മോർട്ടം നടത്തും. മൃതദേഹത്തിൽ ബാഹ്യമായ പരിക്കുകൾ ഇല്ലെന്ന് നേരത്തെ ഇൻക്വസ്റ്റിൽ വ്യക്തമായിരുന്നു. ഞായറാഴ്‌ച (ഒക്‌ടോബർ 09) വൈകുന്നേരം ആറ് മണിയോടെയാണ് ഇരുപത് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തുണിയിൽ പൊതിഞ്ഞ് മുഖം കാണാവുന്ന രീതിയിൽ ഒരു ബിഗ് ഷോപ്പറിന് അകത്തായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്. മുടിക്കൽ ഇരുമ്പു പാലത്തിന് സമീപം തോടിന്‍റെ കരയിലാണ് മൃതദേഹം കണ്ടത്. പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് പെരുമ്പാവൂർ പൊലീസ് അന്വേഷണം നടത്തുന്നത്. നിലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്.

'അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും': ചെങ്ങന്നൂർ മുളക്കുഴയിൽ പ്രസവശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിനെ പത്തനംതിട്ടയിലെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് ഓമല്ലൂരിലെ 'തണൽ' സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത് വാർത്തയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെയാണ് ഡിസ്‌ചാർജിന് പിന്നാലെ ശിശുക്ഷേമ സമിതി ഏറ്റെടുത്തത്.

ഏപ്രിൽ നാലാം തിയതി ആയിരുന്നു അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. ജനിച്ച ഉടൻ തന്നെ ഇവർ കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ അമിത രക്തസ്രാവവുമായി ആശുപത്രിയിലെത്തിയ യുവതി പ്രസവത്തെക്കുറിച്ചും നവജാത ശിശുവിനെ ഉപേക്ഷിച്ചതിനെ കുറിച്ചും ഡോക്‌ടറോട് വെളിപ്പെടുത്തി. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.

നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാപിതാക്കൾ: കമ്പംമെട്ടിലാണ് മാതാപിതാക്കൾ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവം ദുരഭിമാനക്കൊലയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിഥി തൊഴിലാളികളായ മാതാപിതാക്കളാണ് നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

ഈ വർഷം മെയിലായിരുന്നു സംഭവം. ദമ്പതികളെന്ന വ്യാജേന താമസിച്ചിരുന്ന സാധുറാം, മാലതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

READ MORE: നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാപിതാക്കൾ; ദുരഭിമാനക്കൊലയെന്ന് പൊലീസ്

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ജൂലൈ 15നാണ് കേസിനാസ്‌ബദമായ സംഭവം നടന്നത്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മ ജൂലി (36)യെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ശ്വാസം മുട്ടിച്ചാണ്‌ കുട്ടിയെ കൊലപ്പെടുത്തിയത്. വീടിന് സമീപത്തെ ശുചിമുറിയില്‍ ജൂലൈ 15 ന് വെളുപ്പിനായിരുന്നു ജൂലി പ്രസവിച്ചത്. കത്രിക കൊണ്ടാണ് പ്രസവത്തിന് ശേഷം പൊക്കിള്‍കൊടി മുറിച്ച് മാറ്റിയത്. കുഞ്ഞിന്‍റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ മൂക്കും വായും പൊത്തിപ്പിടിച്ചപ്പോൾ കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

READ MORE: Newborn Death Anchuthengu | നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം : കൊലപാതകമെന്ന് പൊലീസ്, അമ്മ അറസ്‌റ്റിൽ

Last Updated : Oct 10, 2023, 2:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.