എറണാകുളം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതി മുന്‍ എസ് ഐ കെ എ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി കൊച്ചിയില്‍ വെച്ചാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ ഇരുപത്തി ഒന്നിനാണ് മരണപ്പെട്ടത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. കേസില്‍ മൊത്തം ഏഴ് പ്രതികളാണ് ഉള്ളത്. കേസിലെ മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സിബിഐ വൃത്തങ്ങളില്‍ നിന്ന് ലഭ്യമാവുന്ന സൂചന. പ്രതികള്‍ക്കെതിരെ എറണാകുളം. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ സി.ബി. റെജിമോൻ, ഡ്രൈവര്‍ സിവിൽ പൊലീസ് ഓഫീസര്‍മാരായ എസ്. നിയാസ്, സജീവ് ആന്റണി, ഹോംഗാർഡ് കെ.എം. ജെയിംസ് സിവിൽ പൊലീസ് ഓഫിസർ ജിതിൻ കെ. ജോർജ്, അസി. സബ് ഇൻസ്പെക്ടർ റോയി പി. വർഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരെയും ഉടൻ അറസ്റ്റ് ചെയ്തേക്കും.