ETV Bharat / state

നെടുങ്കണ്ടം കസ്റ്റഡി മരണം; ഡോക്ടർമാരെ വിമർശിച്ച് ജസ്റ്റിസ് കെ.നാരായണ കുറുപ്പ്

രാജ്‌കുമാറിനെ ചികിത്സിച്ച പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോ. പദ്‌മദേവ്, ഡോ. ശ്യാം, കോട്ടയം മെഡിക്കൽ കോളജിലെ ഡോ. ലിബിൻ തോമസ് എന്നിവരെയാണ് ഇന്ന് വിസ്തരിച്ചത്. രാജ്‌കുമാറിനെ ആശുപത്രിയിൽ കൊണ്ടുവന്നത് പൂർണ്ണ ക്ഷീണിതനായി നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കമ്മീഷന് മൊഴി നല്‍കി

Nedumkandam custody death Justice K Narayana Kurup നെടുങ്കണ്ടം കസ്റ്റഡി മരണം ജസ്റ്റിസ് കെ.നാരായണ കുറുപ്പ് എറണാകുളം Ernakulam
നെടുങ്കണ്ടം കസ്റ്റഡി മരണം; ഡോക്ടർമാരെ വിമർശിച്ച് ജസ്റ്റിസ് കെ.നാരായണ കുറുപ്പ്
author img

By

Published : Feb 5, 2020, 11:00 PM IST

എറണാകുളം: നെടുങ്കണ്ടം കസ്റ്റഡി മരണം ചികിത്സിച്ച ഡോക്ടർമാരെ രൂക്ഷമായി വിമർശിച്ച് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് കെ.നാരായണ കുറുപ്പ്. ഡോക്ടർമാരും പൊലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. രാജ്‌കുമാറിനെ ചികിത്സിച്ച പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടറെയും കമ്മീഷന്‍ ഇന്ന് വിസ്തരിച്ചു.

രാജ്‌കുമാറിനെ ചികിത്സിച്ച പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോ. പദ്‌മദേവ്, ഡോ. ശ്യാം, കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ലിബിൻ തോമസ് എന്നിവരെയാണ് ഇന്ന് വിസ്തരിച്ചത്. രാജ്‌കുമാറിനെ ആശുപത്രിയിൽ കൊണ്ടുവന്നത് പൂർണ്ണ ക്ഷീണിതനായി നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കമ്മീഷന് മൊഴി നൽകി. പൊലീസ് മർദിച്ചെന്ന് രാജ്‌കുമാർ പറഞ്ഞില്ല. സംസാരിക്കാൻ കഴിയുന്ന നിലയിലായിരുന്നു. പൊലീസിനോട് രാജ്‌കുമാർ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ശരീരത്തിന്‍റെ ബാഹ്യഭാഗത്ത് പരിക്ക് കണ്ടില്ല. അതുകൊണ്ട് ശരീരം മുഴുവൻ പരിശോധിച്ചിരുന്നില്ലെന്നും ഡോക്ടർ മൊഴി നൽകി. എന്നാൽ ഈ വിശദീകരണത്തിൽ കമ്മീഷൻ അതൃപ്തി അറിയിച്ചു.

പൊലീസിനെ ഭയക്കുന്ന കസ്റ്റഡിയിൽ ഉള്ള പ്രതി മർദനമേറ്റെന്ന് വെളിപ്പെടുത്തുമോ എന്ന് കമ്മീഷൻ തിരിച്ച് ചോദിച്ചു. ഡോക്ടർമാർ പൊലീസ് പറയുന്നത് പോലെ റിപ്പോർട്ട് എഴുതി കൊടുക്കാനാണോ പ്രവർത്തിക്കുന്നത്. പിന്നെയെന്തിനാണ് മെഡിക്കൽ ബിരുദം. ഡോക്ടർമാരും പൊലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് ആഞ്ഞടിച്ചു. റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തിന്‍റെ പുറത്തു വലിയ മുറിവുകളും ചതവുകളും കണ്ടെത്തിയിരുന്നു. ഇത് പരിശോധനയിൽ കണ്ടില്ലെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിന്‍റെ ഉത്തരവാദിത്തം പരിശോധിച്ച ഡോക്ടര്‍ക്കാണെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി. കമ്മീഷൻ സിറ്റിങ് നാളെയും തുടരും. രാജ്‌കുമാറിനെ ആദ്യം പരിശോധിച്ച ഡോക്ടർ വിഷ്ണുവിന്‍റെ മൊഴിയാണ് കമ്മീഷൻ നാളെ രേഖപ്പെടുത്തുക.

Intro:Body:നെടുങ്കണ്ടം കസ്റ്റഡി മരണം ചിക്തസിച്ച ഡോക്ടർമാരെ രൂക്ഷമായി വിമർശിച്ച് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ്.കെ.നാരായണ കുറുപ്പ്. ഡോക്ടർമാരും പോലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. രാജ്‌കുമാറിനെ ചികിത്സിച്ച പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും , കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ട്ടറെയും കമ്മീഷൻ സിറ്റിംഗിൽ ഇന്ന് വിസ്തരിച്ചു.

രാജ്‌കുമാറിനെ ചികിത്സിച്ച പീരുമേട് താലൂക് ആശുപത്രിയിലെ ഡോക്ടർ പദ്മദേവ്,ഡോക്ടർ ശ്യാം, കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ ലിബിൻ തോമസ് എന്നിവരെ ആണ് ഇന്ന് വിസ്തരിച്ചത്.രാജ്‌കുമാറിനെ ആശുപത്രിയിൽ കൊണ്ടുവന്നത് പൂർണ്ണ ക്ഷീണിതനായി നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കമ്മീഷനു മൊഴി നൽകി. പോലീസ് മർദ്ദനം ഏറ്റെന്ന് രാജ്‌കുമാർ പറഞ്ഞില്ല. സംസാരിക്കാൻ കഴിയുന്ന നിലയിലായിരുന്നു അദ്ദേഹം. പോലീസിനോട് രാജ്‌കുമാർ സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ശരീരത്തിന്റെ ബാഹ്യഭാഗത്ത് പരുക്ക് കണ്ടില്ല. അതുകൊണ്ട് ശരീരം മുഴുവൻ പരിശോധിച്ചിരുന്നില്ലെന്നും ഡോക്ടർ മൊഴി നൽകി. എന്നാൽ ഈ വിശദീകരണത്തിൽ കമ്മീഷൻ അതൃപ്തി അറിയിച്ചു. പോലീസിനെ ഭയക്കുന്ന കസ്റ്റഡിയിൽ ഉള്ള പ്രതി ,മർദ്ദനം ഏറ്റെണ് വെളിപ്പെടുത്തുമോ എന്ന് കമ്മീഷൻ തിരിച്ച് ചോദിച്ചു.. ഡോക്ടർമാർ പോലീസ് പറയുന്നത് പോലെ റിപ്പോർട്ട് എഴുതി കൊടുക്കാനാണോ പ്രവർത്തിക്കുന്നത്. പിന്നെയെന്തിനാണ് മെഡിക്കൽ ബിരുദം ഡോക്ടർമാരും പോലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് ആഞ്ഞടിച്ചു.റീ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിന്റെ പുറത്തു വലിയ മുറിവുകളും ചതവുകളും കണ്ടെത്തിയിരുന്നു. ഇത് പരിശോധനയിൽ കണ്ടില്ലെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇതിന്റെ ഉത്തരവാദിത്വം പരിശോധിച്ച ഡോക്ട്ടർക്കാണെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി. കമ്മീഷൻ സിറ്റിംഗ് നാളെയും തുടരും. രാജ്‌കുമാറിനെ ആദ്യം പരിശോധിച്ച ഡോക്ടർ വിഷ്ണുവിന്റെ മൊഴിയാണ് കമ്മീഷൻ നാളെ രേഖപ്പെടുത്തുക

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.