എറണാകുളം: നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈശോ സിനിമക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയാണ് കോടതി തള്ളിയത്. സിനിമക്ക് ദൈവത്തിൻ്റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ലന്ന് ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കി. ദൈവത്തിന്‍റെ പേര് നൽകിയ സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുത് എന്നായിരുന്നു ഹർജിയിലെ ആവശ്യം.
- " class="align-text-top noRightClick twitterSection" data="">
ഹൈക്കോടതി വിധി വന്നയുടൻ ദൈവം വലിയവനാണ് എന്ന ക്യാപ്ഷൻ പങ്കുവച്ചുകൊണ്ട് ചിത്രത്തിന്‍റെ സംവിധായകൻ നാദിർഷ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. ഈശോ സിനിമയുടെ നോട്ട് ഫ്രെം ദി ബൈബിൾ എന്ന ടാഗ്‌ലൈൻ ജീസസിനെ അവഹേളിക്കുന്ന തരത്തിലാണെന്ന് ആരോപിച്ച് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോൾ വലിയ രീതിയിൽ വിമര്‍ശനം വന്നിരുന്നു. ഒരു മുസ്‌ലിം ആയ നാദിർഷയ്ക്ക് ക്രിസ്‌ത്യനികളോടും മതത്തോടും എന്തോ വ്യക്തി വൈരാഗ്യം ഉണ്ടെന്നും ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ ചിത്രത്തിന്‍റെ പേര് മാറ്റില്ലെന്നും ചിത്രത്തിന് ജീസസുമായി യാതൊരു ബന്ധവുമില്ലെന്നും ക്രിസ്‌ത്യൻ സമുദായത്തിലെ തന്‍റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്‍റെ പേരിൽ മാത്രം നോട്ട് ഫ്രെം ദി ബൈബിൾ എന്ന ടാഗ്‌ലൈൻ മാത്രം മാറ്റുമെന്നും അദ്ദേഹം മുൻപ് അറിയിച്ചു.
ജയസൂര്യയാണ് ചിത്രത്തിൽ നായകവേഷം അവതരിപ്പിക്കുന്നത്.
Also Read: 'ഈശോ'യും 'കേശു'വും അങ്ങനെ തന്നെ... പേര് മാറ്റില്ല: നാദിര്‍ഷ