ETV Bharat / state

മൂന്ന് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

പ്രതികൾ മയക്കുമരുന്ന് മാഫിയ സംഘത്തില്‍പ്പെട്ടവരാണെന്ന് പൊലീസ്.

കഞ്ചാവുമായി രണ്ട് മലപ്പുറം സ്വദേശികൾ പിടിയിൽ
author img

By

Published : Apr 28, 2019, 12:13 PM IST

എറണാകുളം: മൂന്ന് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവാക്കളെ എക്സൈസ് സംഘം പിടികൂടി. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഫാസില്‍ ബാബു, റാസിഖ് എന്നിവര്‍ പിടിയിലായത്. പെരുമ്പാവൂർ ഭാഗത്ത് കഞ്ചാവ് വിതരണം ചെയ്യുന്ന പ്രതികള്‍ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരാണെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി കെ സജികുമാർ അറിയിച്ചു. രണ്ടാഴ്ചയോളം തുടര്‍ച്ചയായി നിരീക്ഷിച്ചതിന് ശേഷമാണ് ഇവരെ പിടികൂടിയത്.

ഇവരില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിലെ ചില്ലറ വിൽപ്പനക്കാർ സ്കൂൾ-കോളജ് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് വിൽക്കുന്നത്. കിലോഗ്രാമിന് 20,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് പ്രതികൾ 25,000 രൂപക്കാണ് പെരുമ്പാവൂരില്‍ വിൽപന നടത്തുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Intro:

Body:പെരുമ്പാവൂർ കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം കൂടുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി കെ സജികുമാറിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഒപ്പം നടത്തിയ പരിശോധനയിൽ രണ്ട് മലപ്പുറം സ്വദേശികളെ അറസ്റ്റ് ചെയ്തു. മൂന്നു കിലോ കഞ്ചാവാണ് ഇവരുടെ കൈയിൽനിന്ന് കണ്ടെത്തിയത്. മലപ്പുറം സ്വദേശികളായ ഫാസിൽ ബാബു ,റാസിഖ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ പെരുമ്പാവൂർ ഭാഗത്ത് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന മയക്കുമരുന്ന് മാഫിയയിൽപെട്ടവർ ആണെന്നും രണ്ടാഴ്ചയോളം തുടർച്ചയായി നിരീക്ഷിച്ചതിനു ഫലമായിട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചതെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി കെ സജികുമാർ അറിയിച്ചു. പ്രതികളിൽ നിന്നും കഞ്ചാവ് വാങ്ങുന്ന പെരുമ്പാവൂരിലെ ചില്ലറ വിൽപ്പനക്കാർ സ്കൂൾ-കോളേജ് കുട്ടികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് കഞ്ചാവ് വിൽക്കുന്നത്. കിലോഗ്രാമിന് ഇന്ന് പതിനായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് പ്രതികൾ 25,000 രൂപയ്ക്കാണ് പെരുമ്പാവൂർ വില്പന നടത്തുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ETV Bharat Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.