ETV Bharat / state

ഇഷ്ടദൈവത്തിന്‍റെ പേര് പറയാൻ കഴിയാത്ത പെരുമാറ്റച്ചട്ടം അത്ഭുതകരം : സുഷമ സ്വരാജ് - സുഷമ സ്വരാജ്

ശബരിമലയിൽ ശക്തമായ നിലപാടെടുത്തത് ബിജെപി മാത്രമെന്നും അയ്യപ്പന്‍റെ പേര് പറഞ്ഞ സുരേഷ് ഗോപിക്കെതിരെ നോട്ടീസ് നൽകിയത് അത്ഭുതമായി കാണുന്നുവെന്നുമായിരുന്നു സുഷമ സ്വരാജിന്‍റെ പ്രതികരണം.

സുഷമ സ്വരാജ്
author img

By

Published : Apr 15, 2019, 10:52 PM IST

Updated : Apr 16, 2019, 12:51 AM IST

എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇന്‍ററാക്ടീവ് സെഷൻ പരിപാടിയിൽ സംസാരിക്കാൻ കൊച്ചിയിലെത്തിയപ്പോഴായിരുന്നു സുഷമ സ്വരാജിന്‍റെ പ്രതികരണം.

''വിശ്വാസങ്ങളിൽ വിട്ടുവീഴ്ച വരുത്തരുത് എന്ന് നിലപാടെടുത്തത് ബിജെപി മാത്രമാണ്. കേരള സർക്കാർ വിശ്വാസികളോട് ഏറ്റുമുട്ടുന്ന പാതയാണ് സ്വീകരിച്ചത്. കോൺഗ്രസ് പ്രകടനപത്രികയിൽ ശബരിമല ഉണ്ടായിരുന്നുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇഷ്ടദൈവത്തിന്റെ പേര് പറയാൻ കഴിയാത്തത് എന്ത് പെരുമാറ്റച്ചട്ടം ആണെന്നും, അയ്യപ്പന്റെ പേര് പറഞ്ഞ തൃശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് നോട്ടീസ് നൽകിയത് അത്ഭുതകരമായി കാണുന്നുവെന്നും കേന്ദ്ര മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
പുൽവാമ ഭീകരാക്രമണം മുതൽ ശബരിമലയുടെ വരെയുള്ള വിഷയങ്ങളും എറണാകുളം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങളും മോദി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സുഷമ സ്വരാജ് യോഗത്തില്‍ വിശദീകരിച്ചു.

ഇഷ്ടദൈവത്തിന്‍റെ പേര് പറയാൻ കഴിയാത്ത പെരുമാറ്റച്ചട്ടം അത്ഭുതകരം : സുഷമ സ്വരാജ്

Intro:ശബരിമലയിൽ ശക്തമായ നിലപാടെടുത്തത് ബിജെപി മാത്രമെന്നും അയ്യപ്പൻറെ പേര് പറഞ്ഞ് സുരേഷ് ഗോപിക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ നോട്ടീസ് നൽകിയത് അത്ഭുതമായി കാണുന്നുവെന്നും കേന്ദ്ര മന്ത്രി സുഷമ സ്വരാജ്.

Body:ശബരിമല വിഷയത്തിൽ വിശ്വാസങ്ങളിൽ വിട്ടുവീഴ്ച വരുത്താൻ മുതിരരുത് എന്ന് നിലപാടെടുത്തത് ബിജെപി മാത്രമാണ്. കേരള സർക്കാർ വിശ്വാസികളോട് ഏറ്റുമുട്ടുന്ന പാതയാണ് സ്വീകരിച്ചത്. കോൺഗ്രസിന് ആണെങ്കിൽ അവിടെയോ ഇവിടെയോ ഇല്ലാത്ത നിലപാട് എടുത്തു. കോൺഗ്രസ് പ്രകടനപത്രികയിൽ ശബരിമല ഉണ്ടായിരുന്നുമില്ല .തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇഷ്ടദൈവത്തിന്റെ പേര് പറയാൻ കഴിയാത്തത് എന്ത് പെരുമാറ്റച്ചട്ടം ആണെന്നും, അയ്യപ്പന്റെ പേര് പറഞ്ഞ തൃശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിനെതിരെ നോട്ടീസ് നൽകിയത് അത്ഭുതകരമായി കാണുന്നുവെന്നും കേന്ദ്ര മന്ത്രി സുഷമ സ്വരാജ്. കൊച്ചിയിൽ നടത്തിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇൻറർ ആക്ടീവ് സെക്ഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.

Byte

മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ ഭരണകാലത്തെ ഓരോ പ്രവർത്തനങ്ങളും എണ്ണി പറഞ്ഞുകൊണ്ടാണ് സുഷമസ്വരാജ് സംസാരിച്ചത്. പുൽവാമയിൽ നടന്ന ഭീകരാക്രമണം മുതൽ കേരളത്തിലെ ശബരിമലയുടെ ആഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലും ഇൻറർ ആക്ടീവ് സെഷനിൽ സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടി. എറണാകുളം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങളും, വിദേശ നയങ്ങളിൽ ഉൾപ്പെടെ മോദി സർക്കാർ എടുത്ത തീരുമാനങ്ങളും സുഷമ സ്വരാജ് വ്യക്തമാക്കി.

ETV Bharat
Kochi

Conclusion:
Last Updated : Apr 16, 2019, 12:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.