എറണാകുളം : മുവാറ്റുപുഴ അർബൻ ബാങ്ക് ജപ്‌തി ചെയ്‌ത അജേഷിൻ്റെ കുടുംബത്തിൻ്റെ ലോൺ കുടിശ്ശിക ഉൾപ്പടെ അടച്ചുതീർക്കാൻ മാത്യു കുഴൽനാടൻ എം.എല്‍.എയുടെ നിർദേശപ്രകാരം ജനപ്രതിനിധികള്‍ ബാങ്കിലെത്തിയപ്പോള്‍ നാടകീയ സംഭവങ്ങള്‍. അജേഷിൻ്റെ ഭാര്യയും പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറും 1,35586 രൂപയുടെ ചെക്കുമായാണ് ബാങ്കിലെത്തിയത്.
എന്നാൽ, സി.ഐ.ടി.യു പണം അടച്ചതിനാൽ ചെക്ക് വാങ്ങാന്‍ സാധിക്കില്ലന്ന് മാനേജർ ഇവരെ അറിയിച്ചു. കറന്‍സിയായി അടയ്ക്കാൻ മാനേജർ നിർബന്ധിച്ചങ്കിലും അജേഷിൻ്റെ ഭാര്യ, അടയ്ക്കാനുള്ള തുക ചെക്കായി നൽകാൻ മാത്രമേ സാധിക്കുകയുള്ളൂവെന്ന നിലപാടിലുറച്ചു. തുടർന്ന് ബാങ്ക് മാനേജർ സിന്ധു ചെക്ക് കൈപ്പറ്റുകയായിരുന്നു.
ALSO READ | ജപ്‌തി വിവാദം : മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സി.ഇ.ഒ ജോസ് കെ പീറ്റര്‍ രാജിവച്ചു
സി.ഐ.ടി.യു തുക അടച്ചതിനാൽ ഇനി എങ്ങനെ സ്വീകരിക്കാൻ സാധിക്കുമെന്നുള്ള വിഷമത്തിലാണ് ബാങ്ക്. അജേഷ് അടയ്ക്കാനുള്ള തുകയായി എം.എല്‍.എ നല്‍കിയ പണം മാറ്റണമെന്നതാണ് ഭാര്യയുടെ ആവശ്യം.