ETV Bharat / state

Mofiya Parveen's Suicide : എസ്.പിക്ക് പരാതി നൽകാനെത്തിയ മൊഫിയയുടെ സഹപാഠികള്‍ കസ്റ്റഡിയില്‍ - ഫൈസലിന്‍റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ

Mofiya Parveen's Suicide : ആലുവ എസ്.പി (aluva sp) ഓഫിസിൽ പരാതി നൽകാനെത്തിയപ്പോഴാണ് മൊഫിയയുടെ (Mofiya Parveen) സഹപാഠികളായിരുന്ന 17 വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്

Mofiya Parveen Suicide  Mofiya  college mates  police custody  aluva sp  തൊടുപുഴ അൽ അസ്ഹർ കോളേജ്  നിയമ വിദ്യാർഥികൾ
Mofiya Parveen's Suicide : എസ്.പിക്ക് പരാതി നൽകാനെത്തിയ മൊഫിയയുടെ സഹപാഠികള്‍ കസ്റ്റഡിയില്‍
author img

By

Published : Nov 25, 2021, 7:51 PM IST

എറണാകുളം : മൊഫിയ പർവീൻ്റെ മരണം ഉൾക്കൊള്ളാനാവാതെ കോളജിലെ സഹപാഠികൾ. തൊടുപുഴ അൽ അസ്ഹർ കോളേജിലെ മൂന്നാം വർഷ നിയമ വിദ്യാർഥിയായിരുന്നു മൊഫിയ. പഠനത്തിലും കലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. കഴിഞ്ഞ തവണ കലാതിലകം കൂടിയായിരുന്ന മൊഫിയ അധ്യാപകർക്കും കൂട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവളായിരുന്നു.

വളരെയധികം കരുത്തുള്ള ഈ കുട്ടി ആത്മഹത്യ ചെയ്തുവെന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് കൂട്ടുകാരിയായ അൽഫോൺസ അഞ്ജലി പറഞ്ഞു. മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ച സി.ഐ.സുധീറിനെ സസ്പെന്‍ഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്നും അൽഫോൺസ വ്യക്തമാക്കി.

Mofiya Parveen's Suicide : എസ്.പിക്ക് പരാതി നൽകാനെത്തിയ മൊഫിയയുടെ സഹപാഠികള്‍ കസ്റ്റഡിയില്‍

തങ്ങളോടൊപ്പം ചിരിച്ച് കളിച്ചുനടന്ന ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചത്. എന്നിട്ടും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി പോലും സസ്പെന്‍ഡ് ചെയ്യാത്ത സർക്കാറിൻ്റെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അൽഫോൺസ പറഞ്ഞു.

also read: Mofiya Parveen's Suicide : കോണ്‍ഗ്രസിന്‍റെ ആലുവ എസ്.പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം

അതേസമയം നിയമ വിദ്യാർഥികൾ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് ആലുവ എസ്.പി ഓഫീസിൽ പരാതി നൽകാനെത്തിയപ്പോൾ 17 വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.