ETV Bharat / state

Model's Death Case | മോഡലുകളുടെ മരണം : ഹാർഡ് ഡിസ്‌ക് നിർണായകം, വേമ്പനാട്ട് കായലിൽ ഇന്നും തിരച്ചിൽ - AnsiKabeer AnjanaShajan DeathCase

Ansi Kabeer | Anjana Shajan Death Case | ഹാര്‍ഡ് ഡിസ്‌കിനായി വേമ്പനാട്ടുകായലില്‍ ഇന്ന് പരിശോധന കോസ്റ്റ് ഗാർഡ് സംഘത്തിന്‍റെ നേതൃത്വത്തില്‍ (Coast Guard)

hard disk on models death case  models death case  search continues for hard disk  മോഡലുകളുടെ മരണം  വേമ്പനാട്ട് കായലിൽ തിരച്ചിൽ  കോസ്റ്റ് ഗാർഡ് സംഘം തിരച്ചിൽ നടത്തുന്നു  coast guard  ഹാർഡ് ഡിസ്‌കിനായി തിരച്ചിൽ
ഹാർഡ് ഡിസ്‌ക് കണ്ടെത്തേണ്ടത് നിർണായകം, വേമ്പനാട്ട് കായലിൽ ഇന്നും തിരച്ചിൽ
author img

By

Published : Nov 23, 2021, 3:59 PM IST

എറണാകുളം : കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ (Models death case) ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് കണ്ടെത്തുന്നതിന് കണ്ണങ്ങാട്ട് പാലത്തിന് സമീപം കായലിൽ വീണ്ടും പരിശോധന തുടങ്ങി. കോസ്റ്റ് ഗാർഡ് സംഘത്തെ എത്തിച്ചാണ് ഇന്ന് പരിശോധന. കഴിഞ്ഞ ദിവസം ഫയർ ആൻഡ് റസ്ക്യൂ സർവീസിലെ മുങ്ങൽ വിദഗ്‌ധര്‍ ആറുമണിക്കൂർ പരിശോധന നടത്തിയെങ്കിലും ഹാർഡ് ഡിസ്‌ക് ലഭിച്ചിരുന്നില്ല.

ഇതേ തുടർന്നാണ് കോസ്റ്റ് ഗാർഡ് സംഘത്തെ എത്തിച്ചും പരിശോധന നടത്തുന്നത്. ഹോട്ടലുടമ റോയി നിർദ്ദേശിച്ചത് പ്രകാരം ഡി.വി.ആർ കണ്ണങ്ങാട്ട് പാലത്തിൽ നിന്നും കായലിൽ എറിഞ്ഞെന്ന് ഹോട്ടൽ ജീവനക്കാരായ വിഷ്‌ണു, മെൽവിൻ തുടങ്ങിയ പ്രതികൾ മൊഴി നൽകിയിരുന്നു. ഇതനുസരിച്ചാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തുന്നതിന് കായലിൽ പരിശോധന തുടരുന്നത്‌.

ഹാർഡ് ഡിസ്‌ക് കണ്ടെത്തേണ്ടത് നിർണായകം, വേമ്പനാട്ട് കായലിൽ ഇന്നും തിരച്ചിൽ

ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത ശേഷം കാറിൽ മടങ്ങവെയായിരുന്നു മോഡലുകൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടവിവരം പുറത്തുവന്ന ഉടനെ ഹോട്ടലിലെ നിശാപാർട്ടിയുടെ ദൃശ്യങ്ങൾ ഹോട്ടലുടമ നശിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഹോട്ടലിൽ നടന്ന അനിഷ്‌ട സംഭവങ്ങളുടെ തുടർച്ചയായാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Also Read: Death of Models | ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല ; തിരച്ചിൽ അവസാനിപ്പിച്ച് സ്‌കൂബ സംഘം

ഇത് തെളിയിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് കണ്ടെത്തുകയെന്നത് കേസിൽ നിർണായകമാണ്. കാറോടിച്ചിരുന്ന അബ്‌ദുറഹ്മാൻ മദ്യപിച്ചിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. ഇയാൾ മദ്യപിച്ചതും ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ വച്ചാണെന്നാണ് കരുതുന്നത്.

അപകടത്തിന് കാരണമായത് ഔഡി കാറിൽ സൈജുവെന്നയാൾ പിന്തുടർന്നതിനാലാണെന്നാണ് അബ്‌ദുറഹ്മാൻ പൊലീസിന് നൽകിയ മൊഴി. സൈജുവിനെ അയച്ചത് ഹോട്ടലുടമയാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ വാഹനാപകടത്തിന് പിന്നിൽ ഏറെ ദുരൂഹതയുണ്ടെന്ന് വ്യക്തമായി.

ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തുമടങ്ങവെ നവംബർ ഒന്നിന് പുലര്‍ച്ചെ കൊച്ചിയിൽ ദേശീയ പാതയിൽ മുൻ മിസ് കേരള അൻസി കബീര്‍ മുന്‍ റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ എന്നിവരടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.