ETV Bharat / state

models death case: മോഡലുകളുടെ മരണം; സൈജു തങ്കച്ചനെതിരെ കൂടുതൽ തെളിവുകൾ, ലഹരി ഇടപാടുകൾ അന്വേഷിക്കും - സൈജു തങ്കച്ചൻ ലഹരി ഇടപാടുകൾ

Inquiry against Saiju Thackachan on models death case: നിലവിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സൈജുവിനെ ഡി.ജെ പാർട്ടി നടത്തിയ നമ്പർ 18 ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ ലഹരി ഇടപാടുകളെ കുറിച്ച് കൂടുതൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു.

models death case updation  Saiju Thankachan drug dealings  crime branch get evidence against saiju thankachan  മിസ് കേരളയുടെ മരണത്തിൽ സൈജു തങ്കച്ചന്‍റെ പങ്ക്  മോഡലുകളുടെ മരണം അന്വേഷണ പുരോഗതി  സൈജു തങ്കച്ചൻ ലഹരി ഇടപാടുകൾ  സൈജു തങ്കച്ചനെതിരെ ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു
മോഡലുകളുടെ മരണം; സൈജു തങ്കച്ചനെതിരെ കൂടുതൽ തെളിവുകൾ, ലഹരി ഇടപാടുകൾ അന്വേഷിക്കും
author img

By

Published : Nov 29, 2021, 3:54 PM IST

എറണാകുളം: കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്‍റെ ലഹരി ഇടപാടുകളെ കുറിച്ച് ക്രൈംബ്രാഞ്ചിന് കൂടുതൽ തെളിവുകൾ ലഭിച്ചു. സൈജുവിന് ലഹരി കൈമാറിയവരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. വാഗമൺ മയക്കുമരുന്ന് കേസിലെ പ്രതിയ്‌ക്കൊപ്പമുള്ള ഫോട്ടോകളും കണ്ടെടുത്തിട്ടുണ്ട്.

മോഡലുകളുടെ മരണം; സൈജു തങ്കച്ചനെതിരെ കൂടുതൽ തെളിവുകൾ, ലഹരി ഇടപാടുകൾ അന്വേഷിക്കും

കൊച്ചിയിൽ നടക്കുന്ന നിശാപാർട്ടികളിലെ സ്ഥിരം സാന്നിധ്യമാണ് സൈജു. ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് പ്രതി ചൂഷണം ചെയ്‌തിരുന്നുവെന്നും സൈജുവിനെതിരെ ആരോപണമുണ്ട്. സൈജു ലഹരി ഉപയോഗിക്കുന്നതിൻ്റെ ദൃശ്യങ്ങളും മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്തിരുന്നു. നിലവിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സൈജുവിനെ ഡി.ജെ പാർട്ടി നടത്തിയ നമ്പർ 18 ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഹോട്ടലുടമ റോയി വയലാട്ട് മോഡലുകളെ പിന്തുടരാൻ ഏൽപിച്ചത് സൈജുവിനെ ഇവിടെ വെച്ചായിരുന്നു. അപകടത്തിൽപ്പെട്ട കാറിനെ അമിത വേഗതയിൽ സൈജു പിന്തുടർന്നതായി പൊലീസ് ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മോഡലുകളുടെ മരണം സ്വാഭാവിക അപകടമല്ലെന്ന നിഗമനത്തിലെത്തിയത്.

ഹോട്ടലുടമയുടെയും സൈജുവിന്‍റെയും വാഹനപകടവുമായുള്ള ബന്ധം കേസിന്‍റെ ദുരൂഹത വർധിപ്പിച്ചു. സൈജുവിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസ് അന്വേഷണത്തിൽ നിർണായക പുരോഗതിയുണ്ടാവുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. മൂന്ന് ദിവസത്തെ കസ്റ്റഡി പൂർത്തിയാക്കി സൈജുവിനെ നാളെ കോടതിയിൽ ഹാജരാക്കും. ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടരൽ, മനപൂർവമല്ലാത്ത നരഹത്യ, വാഹനാപകടത്തിന് കാരണക്കാരൻ എന്നീ കുറ്റങ്ങളാണ് സൈജുവിനെതിരെ ചുമത്തിയിട്ടുള്ളത്.

Also Read: Bill To Cancel Farm Laws: കാര്‍ഷിക നിയമം അസാധുവാക്കൽ ബില്‍ പാര്‍ലമെന്‍റില്‍ പാസായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.