ETV Bharat / state

പൊലീസിന്‍റെ വെടിയുണ്ട വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി

author img

By

Published : Feb 19, 2020, 6:52 PM IST

പൊലീസിനെതിരായ കേസിൽ അന്വേഷണം പൊലീസ് തന്നെ നടത്തുന്നത് നീതിയുക്തമാവില്ലെന്ന് ചൂണ്ടിക്കാണിച്ച് പൊതു പ്രവർത്തകനായ ജോർജ് വട്ടുകുളമായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

പൊലീസിന്‍റെ വെടിയുണ്ടകൾ കാണാതായ സംഭവം  എറണാകുളം  ഹൈക്കോടതി  high court  ernakulam  Missing police bullets  kerala police
പൊലീസിന്‍റെ വെടിയുണ്ടകൾ കാണാതായ സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

എറണാകുളം: സംസ്ഥാന പൊലീസിന്‍റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇപ്പോൾ സി.ബി.ഐ അന്വേഷണം ആവശ്യമില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ല. നിലവിൽ അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും കോടതി നിരീക്ഷിച്ചു. പൊലീസിനെതിരായ കേസിൽ അന്വേഷണം പൊലീസ് തന്നെ നടത്തുന്നത് നീതിയുക്തമാവില്ലെന്ന് ചൂണ്ടിക്കാണിച്ച് പൊതു പ്രവർത്തകനായ ജോർജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേ സമയം ഇതേ ആവശ്യമുന്നയിച്ച് മറ്റൊരു സ്വകാര്യ ഹർജി കൂടി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.സിബിഐ അന്വേഷണമെന്ന ആവശ്യം കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും ഹര്‍ജി ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. വെടിയുണ്ടകളും തോക്കും കാണാതായ സംഭവം സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശി രാമചന്ദ്ര കൈമള്‍ ആണ് ഒടുവില്‍ ഹൈക്കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.