ETV Bharat / state

ലക്ഷദ്വീപ് ബോട്ട് അപകടം; കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയെന്ന് സൂചന - ലക്ഷദ്വീപ് ബോട്ട് അപകടം വാർത്ത

കോസ്റ്റ് ഗാർഡിനൊപ്പം നാവിക സേനയും ചേർന്നാണ് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ നടത്തുന്നത്

missing fishers found  boat accident near lakshadweep  lakshadweep boat accident  toute cyclone  ലക്ഷദ്വീപ് ബോട്ട് അപകടം  ലക്ഷദ്വീപ് ബോട്ട് അപകടം വാർത്ത  കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
ലക്ഷദ്വീപ് ബോട്ട് അപകടം
author img

By

Published : May 16, 2021, 5:10 PM IST

Updated : May 16, 2021, 10:50 PM IST

എറണാകുളം: ലക്ഷദ്വീപിനടുത്ത് വച്ച് കാണാതായ ബോട്ടിലെ മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്തിയതായി സൂചന. ഇവർ ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിലേക്ക് കയറി എന്നാണ് സൂചന. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ കടമത്ത് ദ്വീപിൽ നിന്ന് ഇവരെ കണ്ടെത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അത്തരത്തിൽ യാതൊരു വിവരവും ദ്വീപിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.

കോസ്റ്റ് ഗാർഡിനൊപ്പം നാവിക സേനയും ചേർന്നാണ് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ നടത്തുന്നത്. തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് തമിഴ്‌നാട് സർക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ആണ്ടവൻ തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്.

കൂടുതൽ വായനയ്ക്ക്: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി

Last Updated : May 16, 2021, 10:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.