ETV Bharat / state

വെടിയുണ്ടകൾ കാണാതായ സംഭവം; സി.ബി.ഐ.അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി - CAG Report

തോക്കുകളും വെടിയുണ്ടകളും കാണാതായെന്നകംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോർട്ടിനെ തുടർന്നാണ് ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമൾ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്

എറണാകുളം  വെടിയുണ്ടകൾ കാണാതായ സംഭവം  സി.ബി.ഐ.അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി  ഹൈക്കോടതി  CAG Report  കൺട്രോളർ ഏന്‍റ് ഓഡിറ്റ് ജനറൽ റിപ്പോർട്ട്
വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി.ബി.ഐ.അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
author img

By

Published : Jun 12, 2020, 12:54 PM IST

എറണാകുളം: പൊലീസിന്‍റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമളാണ് ഹര്‍ജിക്കാരന്‍.

എസ്.എ.പി ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയാൽ സത്യം പുറത്ത് വരില്ലെന്നും വെടിയുണ്ടകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും, ഏറെ ഗൗരവമേറിയ സംഭവമായതിനാൽ സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നും ആയിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

എന്നാൽ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എസ്.എ.പി ക്യാമ്പിൽ നിന്നും മറ്റു ക്യാമ്പുകളിലേക്ക് കൊണ്ടുപോയ തോക്കുകൾ തിരിച്ചെത്തിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ തോക്കുകൾ നഷ്ടപെട്ടില്ലന്ന് ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ വീഴ്ച വരുത്തിയവരെ പ്രതിചേർക്കുകയും ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണമാവശമില്ലന്ന് കോടതി അറിയിച്ചു.

സി.ബി.അന്വേഷിക്കേണ്ട ഗൗരവം കേസിനില്ലെന്ന നിരീക്ഷണവും കോടതി നടത്തി. തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോർട്ടിനെ തുടർന്നാണ് രാമചന്ദ്ര കൈമൾ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ സമർപ്പിച്ച മറ്റൊരു പൊതു താല്പര്യ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.